ഡോൾബി വിഷൻ, എച്ച്ഡിആർ 10+ എന്നിവ ദൃശ്യങ്ങൾ ഏറ്റവും മികച്ച ഗുണമേന്‍മയില്‍ ലഭിക്കും. പുതിയ ആന്റിന സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ മികച്ച 4കെ യുഎച്ച്ഡി സ്ട്രീമിംഗ് അനുഭവം ലഭിക്കുന്നു
'ഫയർ ടിവി സ്റ്റിക്ക് 4കെ', ഏറ്റവും പുതിയ അലെക്സാ വോയ്സ് റിമോട്ട് എന്നിവ 5,999 രൂപക്ക് പ്രഖ്യാപിച്ച് ആമസോൺ. ഏറ്റവും പുതിയ അലെക്സാ വോയ്സ് റിമോട്ട് 1,999 രൂപക്ക് ലഭിക്കും. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് മികച്ച പെർഫോർമൻസ് കാഴ്ച വെക്കുന്ന രീതിയിലാണ് ഫയർ ടിവി എത്തുന്നത് എന്നാണ് ആമസോണ്‍ പറയുന്നത്. ഇതിലുള്ള പുതിയ ക്വാഡ് കോർ പ്രോസസർ അതിവേഗത്തിലും മികച്ചതുമായി അനുഭവം നൽകുമെന്ന് ആമസോണ്‍ പറയുന്നു.
ഡോൾബി വിഷൻ, എച്ച്ഡിആർ 10+ എന്നിവ ദൃശ്യങ്ങൾ ഏറ്റവും മികച്ച ഗുണമേന്‍മയില്‍ ലഭിക്കും. പുതിയ ആന്റിന സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ മികച്ച 4കെ യുഎച്ച്ഡി സ്ട്രീമിംഗ് അനുഭവം ലഭിക്കുന്നു. സമ്പൂർണമായ വിനോദ അനുഭവം നൽകുന്നതിനും ഉപയോക്താക്കളുടെ ശബ്ദം ഉപയോഗിച്ച് എന്ത് ആണോ വേണ്ടത് അത് പെട്ടെന്ന് തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ അലെക്സാ വോയ്സ് റിമോട്ടും ആമസോൺ നൽകുന്നു
ഡോൾബി വിഷനോട് കൂടിയ ആദ്യത്തെ സ്ട്രീമിംഗ് മീഡിയ സ്റ്റിക്കാണ് ഫയർ ടിവി സ്റ്റിക്ക് 4കെ. ഫയർ ടിവിയിൽ 4കെ ഉൾപ്പെടുത്തുന്നത് നേരത്തെ എളുപ്പമായിരുന്നില്ല. എന്നാൽ ''അലെക്സാ, ഷോ മി ഫോർ കെ ടിവി ഷോസ്'' എന്നോ, ''അലെക്സാ, വാച്ച് ടോം ക്ലാൻസിസ് ജാക്ക് റയാൻ'' എന്നോ പറഞ്ഞാൽ 3D ശബ്ദ വിന്യാസത്തോടെ ഉപയോക്താക്കൾക്ക് പരിപാടികൾ ആസ്വദിക്കാം
പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, സോണി LIV, സീ5 എന്നിവയെല്ലാം ഫയർ ടിവി സ്റ്റിക്ക് 4കെ നൽകുന്നു. യുട്യൂബ്, ഫേസ്ബുക്ക്, റെഡിറ്റ് എന്നിവ ബ്രൗസ് ചെയ്യാൻ സാധിക്കുന്നതിനൊപ്പം, പാട്ടുകൾ കേൾക്കാനും റേഡിയോ പരിപാടികൾ ആസ്വദിക്കാനും സാധിക്കും. ഇതോടൊപ്പം ഉപയോക്താക്കളുടെ പക്കലുള്ള എക്കോ ഡിവൈസ് ഫയർ ടിവിയുമായി പെയർ ചെയ്യുകയും ചെയ്യാം
ഫയർ ടിവി സ്റ്റിക്ക് 4കെ' , പുതിയ അലെക്സാ വോയ്സ് റിമോട്ട് എന്നിവ ആമസോൺ ഡോട്ട് ഇൻ എന്ന വൈബ്സൈറ്റിൽ ലഭ്യമാകും. നവംബർ 14 മുതലാണ് ഉൽപ്പന്നങ്ങളുടെ വിതരണം തുടങ്ങുക.