ഏതാണ്ട് 46,890 കോടി രൂപ വിലമതിക്കുന്ന സ്മാർട് ഫോണുകളാണ് ഈ ഉത്സവ സീസണില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുക. ഇതിന്‍റെ 58 ശതമാനം അതായത് 27,094 കോടി രൂപ വിൽപ്പനയും നടക്കുക ഓൺ ലൈനിലൂടെയാകും.
മുംബൈ: ഉത്സവകാലത്തിനോട് അനുബന്ധിച്ച് ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ 3.6 കോടി സ്മാർട് ഫോണുകൾ ഓൺലൈൻ വഴി വിൽപ്പന നടക്കുമെന്ന് കണക്കുകള്‍. ദീപവലി ആഘോഷത്തിനോട് അനുബന്ധിച്ച് 3.6 കോടി സ്മാർട്ട്ഫോണുകളാണ് വില്‍ക്കുക എന്നതാണ് റിപ്പോര്‍ട്ട്. ഒക്ടോബർ – ഡിസംബർ കാലയളവിൽ ഓൺലൈൻ വിൽപ്പന ഓഫ്വൈന്‍ വിപണിയെ മറികടന്നേക്കാം എന്ന സൂചനയാണ് വിപണി ഗവേഷണം നടത്തുന്ന സ്ഥാപനമായ ടെക്ആർക്ക് പറയുന്നത്.
ഏതാണ്ട് 46,890 കോടി രൂപ വിലമതിക്കുന്ന സ്മാർട് ഫോണുകളാണ് ഈ ഉത്സവ സീസണില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുക. ഇതിന്‍റെ 58 ശതമാനം അതായത് 27,094 കോടി രൂപ വിൽപ്പനയും നടക്കുക ഓൺ ലൈനിലൂടെയാകും. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ–കൊമേഴ്സ് സൈറ്റുകളാകും ഇതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും ഓൺലൈൻ വിപണനത്തിന്‍റെ ഏതാണ്ട് 85 ശതമാനവും ഈ പ്ലാറ്റ്ഫോമുകളിലൂടെയാകാനാണ് സാധ്യതയെന്നും ടെക്ആർക്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
മിക്ക പ്രധാന സ്മാർട് ഫോൺ കമ്പനികളും ഫ്ലാഗ്ഷിപ് ലോഞ്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ മിക്കവയും ഓൺലൈനിൽ എക്സ്ക്ലൂസീവായി മാത്രം ലഭിക്കുന്നതാണ്. മുൻകാല ട്രെൻഡിന് വിപരീതമായി ഏഴായിരം രൂപയിൽ കൂടുതൽ വിലയുള്ള സ്മാർട് ഫോണുകൾ വാങ്ങുവാൻ ഓൺലൈനിനെയാണ് ഉപയോക്താക്കൾ കൂടുതലായി ആശ്രയിക്കുന്നത്. ഓഫ്‍ലൈൻ വിപണനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സാംസങ്, ഒപ്പോ തുടങ്ങിയ പ്രധാന ബ്രാൻഡുകൾ തങ്ങളുടെ തിരഞ്ഞെടുത്ത മോഡലുകൾ ഓൺലൈനിൽ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.