അനാഥരെ പരിപാലിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് സാമൂഹിക കാര്യ, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല
കുവൈത്ത് സിറ്റി: അനാഥരെ പരിപാലിക്കുന്നതും അവർക്ക് പോഷണപരമായ അന്തരീക്ഷം നൽകുന്നതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് സാമൂഹിക കാര്യ, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല. അവർക്ക് മാന്യമായ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പാക്കാൻ കൂട്ടായ സാമൂഹിക ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അനാഥരെ ശാക്തീകരിക്കുന്നതിനും സമൂഹവുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിപാടികളും സംരംഭങ്ങളും മന്ത്രാലയം വികസിപ്പിക്കുന്നത് തുടരുകയാണ്.
സാമൂഹിക ക്ഷേമ മേഖലയിലെ ഫാമിലി നഴ്സറി വകുപ്പ് സംഘടിപ്പിച്ച `നമ്മുടെ ഭാവി വാഗ്ദാനമാണ്' എന്ന വിഷയത്തിൽ നടന്ന 2025ലെ `അറബ് അനാഥ ദിന' വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അല്‍ ഹുവൈല. 658 അനാഥ കുട്ടികൾ കുവൈത്തി കുടുംബങ്ങളുടെ സംരക്ഷണയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനാഥരായ ഇത്രയും കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുക എന്നത് കുവൈത്തി ജനതയുടെ മാനുഷികമൂല്യം പ്രതിഫലിപ്പിക്കുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി അഭിപ്രായപ്പെട്ടു.
read more: പ്രവാസികൾക്കിത് ശുഭ പ്രതീക്ഷ, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും