യുവാവില്‍ നിന്ന് 45 ലക്ഷം രൂപ തട്ടി, ബെംഗളൂരിലും അഹമ്മദാബാദിലുമായി മുങ്ങി നടന്നു; ഒടുവില്‍ പൊലീസിന്‍റെ പിടിയിൽ

എട്ടുമാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് പണം നഷ്ടപ്പെട്ട കിരണ്‍ കുമാര്‍ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

young women embezzled 45 lakh from a man and escaped to bengaluru finally arrested by the police

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആറ്റിങ്ങൽ സ്വദേശി കിരൺകുമാറില്‍  നിന്നുമാണ് യുവതി പണം തട്ടിയത്. 

എട്ടുമാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കിരണ്‍ കുമാര്‍ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നു വർഷം  അഹമ്മദാബാദിലും ബാംഗ്ലൂരിലുമായി ഒളിവിൽ കഴിയുകയായിരുന്നു പണം തട്ടിയ ഹരിത. ഇവര്‍ കൊച്ചിയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.

Latest Videos

Read More:അതിര്‍ത്തി തര്‍ക്കം അക്രമത്തിലെത്തി, വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!