സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കെട്ടിയ ഓടയില്‍ കാല്‍കുടുങ്ങി; കറവപ്പശു ചത്തു

തീറ്റ തിന്നുന്നതിനിടയിലാണ് പശുവിന്‍റെ കാലുകൾ ഓടയില്‍ കുടുങ്ങിയത്. കരയ്ക്ക് കയറുവാൻ ശ്രമിച്ചെങ്കിലും പശു അവശയായി.

Cow died after getting its foot stuck in a drain built on a private property.

മാന്നാർ: ഓടയിൽ കാൽ കുടുങ്ങിയ കറവപ്പശു ചത്തു. പരുമല വള്ളക്കാലി സ്വദേശി രവീന്ദ്രന്‍റെ പശുവാണ് ഓടയിൽ കുടുങ്ങി ചത്തത്. പരുമലയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെള്ളം ഒഴുകി പോകാനായി കെട്ടിയിരുന്ന ഓടയിലാണ് പശുവിന്‍റെ മുൻ കാലുകൾ കുടുങ്ങിയത്. 

തീറ്റ തിന്നുന്നതിനിടയിലാണ് പശുവിന്‍റെ കാലുകൾ ഓടയില്‍ കുടുങ്ങിയത്. കരയ്ക്ക് കയറുവാൻ ശ്രമിച്ചെങ്കിലും അവശയായ പശു ചാകുകയായിരുന്നു. വൈകുന്നേരം പശുവിനെ കെട്ടാനായി എത്തിയപ്പോഴാണ്‌ ഉടമസ്ഥൻ ഓടയിൽ കുടുങ്ങിയ നിലയിൽ പശുവിനെ കണ്ടത്. രവീന്ദ്രന്‍റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കറവപശു. വെറ്ററിനറി ഡോക്ടർ എത്തി പോസ്റ്റ് മാർട്ടംനടത്തിയതിന് ശേഷം പശുവിനെ മറവ് ചെയ്തു.

Latest Videos

Read More:ഇലഞ്ഞിയിൽ വളവിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരന് ​ഗുരുതരപരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!