കത്വ ഏറ്റുമുട്ടല്‍; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ കൂടി വധിച്ചു

നാല് ദിവസം മുമ്പാണ് കത്വയിലെ ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ എത്തിയത്.

Threecops killed in a day long gunfight in jk's kathua

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പൊലീസുകാരാണ് മരിച്ചത്. ഒരു ജവാന്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാര്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. ഇതോടെ മരിച്ച ഭീകകരുടെ എണ്ണം മൂന്നായി. നിലവില്‍ വൈകിയും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

നാല് ദിവസം മുമ്പാണ് കത്വയിലെ ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ എത്തിയത്. തിരച്ചില്‍ നടന്നെങ്കിലും ഇവര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇന്ന് രാവിലെ പ്രദേശത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഭീകരരുടെ സാന്നിധ്യം കാണുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. വനമേഖലയില്‍ ഒളിവിലുള്ള നാല് ഭീകരര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ജമ്മു-പത്താന്‍കോട്ട് ദേശീയ പാതയില്‍ ഉള്‍പ്പടെ ഹൈ അലര്‍ട്ടാണ് നിലവിലുള്ളത്.

Latest Videos

Read More:ഇലഞ്ഞിയിൽ വളവിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരന് ​ഗുരുതരപരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!