പള്ളിയിൽ നിസ്കരിക്കാൻ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പള്ളിയില്‍ നിസ്കരിക്കാന്‍ പോയ ശേഷം മടങ്ങി എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച വിവരം അറിയുന്നത്. 

malayali expat died in kuwait

കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട്  അഹമ്മദലി (40) കുവൈത്തിലെ അബ്ബാസിയയിൽ മരണപ്പെട്ടു. 

അബ്ബാസിയയിലെ പള്ളിയിൽ നിസ്കരിക്കാനായി പോയതായിരുന്നു. റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അഹമ്മദലി പള്ളിയിൽ വച്ച് മരണപ്പെട്ടതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിംഗ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന, മക്കൾ ഫാത്തിമ നജ്മ (12), നൂഹ് അയ്മൻ(2). പിതാവ് ഷാഹുൽ ഹമീദ് മംഗല, മാതാവ് റാബിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് വിംഗ് നേതൃത്വം നൽകുന്നു.

Latest Videos

Read Also -  19000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!