സ്വന്തം ശരീരത്തിലേക്ക് വെടിവച്ച് തോക്ക് പരിശോധിക്കുന്ന ഡിജിപി

By Web Desk  |  First Published Sep 5, 2016, 9:57 AM IST

ലക്‌നൗ: ഉത്തര്‍പ്രദേശ് ഡിജിപി ജവീദ് അഹമ്മദിന്റെ ധീരതയെ വാഴ്ത്തി സമൂഹമാധ്യമങ്ങള്‍. തോക്ക് പരിശോധിക്കാന്‍ തന്‍റെ ശരീരം തന്നെ കാണിച്ചുകൊടുത്താണ് ഡിജിപി ജാവേദ് സോഷ്യല്‍ മീഡിയയിലെ താരമായത്. പൊലീസ് സേനക്ക് പുതിയ ആയുധങ്ങള്‍ കൈമാറുന്നതിന് മുമ്പ് അവ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് പതിവാണ്. 

എന്നാല്‍ സ്വയം ഒരു പരീക്ഷണ വസ്തു ആകാന്‍ ഒരു ഡിജിപി തയ്യാറാകുന്നത് അപൂര്‍വ്വമാണ്. ടേസര്‍ ഗണ്‍ എന്നറിയപ്പെടുന്ന ഇലക്ട്രിക് ഷോക്ക് ആയുധമാണു ഡിജിപിയുടെ ദേഹത്തുതന്നെ പരിശോധിച്ചത്. ചെറിയ അസ്ത്രത്തിന്റെ ആകൃതിയിലുള്ള ഇലക്ട്രോഡുകളാണ് തോക്കില്‍നിന്നു നിറയൊഴിക്കുക. ഇതു കൊള്ളുന്നയാള്‍ക്കു ഷോക്കേല്‍ക്കും.

Latest Videos

പരിശോധനാ വെടിയേറ്റ് ഡിജിപി ജവീദ് നിലത്ത് വീഴുന്നതും സഹപ്രവര്‍ത്തര്‍ ഇദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പിക്കുന്നതുമെല്ലാമടങ്ങിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

click me!