'മൂർഖന്‍ കുഞ്ഞിനെ താലോലിക്കുന്ന കൈകള്‍'; കൂഞ്ഞൂട്ടന്‍ വിളിയുമായി മലയാളികളും, വൈറല്‍ വീഡിയോ

By Web Team  |  First Published Dec 2, 2024, 6:33 PM IST

കൈയിലെടുക്കുമ്പോഴൊക്കെ കുഞ്ഞ് മൂര്‍ഖന്‍ തന്‍റെ ജന്മവാസനയാല്‍ പത്തി വിടര്‍ത്തി നാക്ക് നീട്ടി കൈയില്‍ നിന്നും ഊര്‍ന്ന് താഴേക്ക് തന്നെ പോകുന്നു. 
 


മൂർഖന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മളില്‍ പലര്‍ക്കും ഭയം തോന്നാം. ആരെയും കൊല്ലാന്‍ ശേഷിയുള്ള വിഷവുമായുള്ള അതിന്‍റെ നടപ്പ് തന്നെ കാരണം. എന്നാല്‍, ഒരു മൂർഖന്‍ കുഞ്ഞിനെ താലോലിക്കുന്ന കൈകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അമ്പരന്നത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്.  ഒരു കൈപ്പത്തിയേക്കാള്‍ അല്പം കൂടുതല്‍ വലിപ്പം മാത്രമുള്ള ഒരു കുഞ്ഞു മൂര്‍ഖനായിരുന്നു വീഡിയോയിലെ താരം. ജനിച്ച് അധിക ദിവസങ്ങള്‍ ആയിട്ടില്ലെന്ന് വ്യക്തം. വിഷമുള്ള ജീവിയാണെങ്കിലും കുഞ്ഞായതിനാല്‍ ഇണക്കത്തോടെയാണ് അതിന്‍റെ ചലനം. 

15 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഏതാണ്ട് അമ്പതിനായിരത്തിന് മുകളില്‍ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോയില്‍ ഒരു കൈ കുഞ്ഞ് മൂര്‍ഖനെ എടുക്കുകയും തടവുകയും താലോലിക്കുകയും ചെയ്യുന്നു. ഓരോ സമയവും അത് തന്‍റെ ജന്മവാസനയാല്‍ പത്തി വിടര്‍ത്തി നാക്ക് നീട്ടി കൈയില്‍ നിന്നും ഊര്‍ന്ന് താഴേക്ക് തന്നെ പോകുന്നു. ചെറുതാണെങ്കിലും പത്തി വിടര്‍ത്തി നില്‍ക്കുമ്പോള്‍ ഒത്ത ഒരു മൂര്‍ഖന്‍റെ ഗാഭീര്യം അവന്‍റെ നിഷ്ക്കളങ്കമായ മുഖത്ത് തെളിയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. 

Latest Videos

അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കണം; 'പങ്കാളികളെ വാടക'യ്ക്ക് എടുത്ത് വിയറ്റ്നാം യുവാക്കൾ

'ഓടുന്ന ട്രെയിനിന് മുകളില്‍, എതിര്‍വശത്തേക്ക് ഓടുന്ന യുവതി'; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

'വേൾഡ് ഓഫ് സ്നേക്ക്സ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്ന് 'ഇത് അപകടകരമാണ്, ഇത് പരീക്ഷിക്കരുത്.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മലയാളികൾ അവനെ കുഞ്ഞൂട്ടാ എന്നാണ് വിളിക്കുന്നത് എന്നതായിരുന്നു ഒരു കുറിപ്പ്. ചിലര്‍ 'കൂഞ്ഞൂട്ടന്‍' എന്നും കുറിച്ചു. അപകടകരമായ നൂഡിൽസെന്നും ക്യൂട്ട് നൂഡിൽസെന്നും കുറിച്ചവരുമുണ്ടായിരുന്നു. 'ഞാൻ എന്‍റെ വികാരങ്ങളുമായി കളിക്കുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ മനോഗതം. 'ഒരു കളിപ്പാട്ടം പോലെ. ഇത് അപകടകരമായ കളിപ്പാട്ടമാണ്' മറ്റ് ചിലര്‍ ഉപദേശിച്ചു. എന്തുകൊണ്ടാണ് ഇത് കടിക്കാത്തത്? എന്ന് കുറിച്ചവരുമുണ്ടായിരുന്നു. ഒരു കാഴ്ചക്കാരന്‍ ആ കുഞ്ഞ് മൂർഖന്‍റെ കണ്ണുകളിലെ സൌന്ദര്യത്തെ ചൂണ്ടിക്കാണിച്ചു. 

'ഓടുന്ന ട്രെയിനിന് മുകളില്‍, എതിര്‍വശത്തേക്ക് ഓടുന്ന യുവതി'; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
 

click me!