അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കണം; 'പങ്കാളികളെ വാടക'യ്ക്ക് എടുത്ത് വിയറ്റ്നാം യുവാക്കൾ

By Web Team  |  First Published Dec 2, 2024, 5:01 PM IST

വിവാഹത്തോട് വിമുഖത കാണിക്കുന്ന യുവാക്കാള്‍, നഗരങ്ങളില്‍ നിന്നും തങ്ങളുടെ വീടുകളിലേക്ക് കുടുംബ പരിപാടിക്കായി പോകുമ്പോള്‍ വാടകയ്ക്ക് പങ്കാളികളെ എടുക്കുന്ന പ്രവണത കൂടി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  (പ്രതീകാത്മക ചിത്രം)
 


വേട്ടയാടി അലഞ്ഞ് നടന്ന മനുഷ്യര്‍ സാമൂഹിക ജീവിതം ആരംഭിക്കുന്നതോടെ കുടുംബ സങ്കല്പങ്ങള്‍ ശക്തമാകുന്നു. ആദ്യ കാലങ്ങളിലെ കൂട്ടുകുടുംബങ്ങൾ സാമൂഹിക ജീവിതത്തിലെ സങ്കീര്‍ണ്ണതകളിൽപ്പെട്ട് അണു കുടുംബങ്ങൾക്ക് വഴിമാറി. വര്‍ത്തമാന കാലത്ത് ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങിയതോടെ കുടുംബ സങ്കല്പങ്ങളില്‍ വീണ്ടും മാറ്റം ദൃശ്യമായിത്തുടങ്ങി. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരത്തിൽ വിവാഹമോ കുട്ടികളോ കുടുംബമോ തന്നെ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തുന്നത്. ഇതിനിടെ വിയറ്റ്നാമില്‍ മറ്റൊരു സാമൂഹിക ക്രമം കൂടി രൂപപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിയറ്റ്നാമിലെ പുതിയ തലമുറയ്ക്ക് വിവാഹം കഴിക്കാനോ കുടുംബം കെട്ടിപ്പടുക്കാനോ ഉള്ള താത്പര്യക്കുറവിനോടൊപ്പം കുടുംബങ്ങളില്‍ നിന്ന് ഇതിനായുള്ള ആവശ്യങ്ങളും ശക്തമാണ്. ഈ വൈരുദ്ധ്യത്തെ പരിഹരിക്കാനായി വിയറ്റ്നാമീസ് യുവാക്കള്‍, വിവാഹിതരാകാതെ പങ്കാളികളെ വാടകയ്ക്ക് എടുക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാടക പങ്കാളികള്‍ക്കായി ആവശ്യങ്ങള്‍ വര്‍ദ്ധിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത്തരം നിരവധി ഗ്രൂപ്പുകളാണ് സൃഷ്ടിക്കപ്പെട്ടത്. വാടക പങ്കാളികളെ ആവശ്യമുള്ളവര്‍ക്ക് ചില നിബന്ധനകളോടെ വാടക പങ്കാളികളെ എത്തിച്ച് കൊടുക്കുന്ന കമ്പനികളും സജീവം. 

Latest Videos

നഗരങ്ങളില്‍ ജോലി ചെയ്യുന്ന യുവതീ യുവാക്കളാണ് ഈ പുതിയ സാമൂഹിക ക്രമത്തിന്‍റെ ഗുണഭോക്താക്കള്‍. നാം ദിൻഹ് പ്രവിശ്യയിൽ നിന്നുള്ള 30 കാരിയായ മിൻ തു എന്ന സ്ത്രീ താന്‍ ഒരിക്കല്‍ പങ്കാളിയെ വാടകയ്ക്ക് എടുത്തതിനെ കുറിച്ച് പറഞ്ഞതിങ്ങനെ, 'ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ അച്ഛനമ്മമാര്‍ക്ക് തന്‍റെ പങ്കാളിയെ പരിചയപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നു. അങ്ങനെ നൂറുകണക്കിന് യുഎസ് ഡോളർ ചെലവഴിച്ച് ഞാനൊരു പങ്കാളിയെ വാടകയ്ക്ക് എടുത്തു. അദ്ദേഹം എന്‍റെ വീട്ടിൽ വന്ന ദിവസം, എന്‍റെ അമ്മയെ പാചകം ചെയ്യാൻ സഹായിക്കുകയും ബന്ധുക്കളുമായി സംസാരിക്കുകയും  ചെയ്തു. എന്‍റെ അച്ഛനും അമ്മയ്ക്കും എന്നെക്കുറിച്ച് വളരെയധികം സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. അവർ ഇത്രയേറെ സന്തോഷിക്കുന്നത് കണ്ടിട്ട് തന്നെ വളരെക്കാലമായി."

കൂറ്റന്‍ മുതലയെ തോളിലേറ്റി പോകുന്ന യുപി സ്വദേശി; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യല്‍ മീഡിയ

വിയറ്റ്നാമീസ് സംസ്കാരത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ മിക്ക അച്ഛനമ്മമാര്‍ക്കും തങ്ങളുടെ കുട്ടികള്‍ വിവാഹിതരാകാതെ ഒറ്റയ്ക്ക് ജീവിക്കുന്നതിനോട് വലിയ തോതിലുള്ള എതിര്‍പ്പുണ്ട്. ഒരു പേരക്കുട്ടിക്ക് വേണ്ടി അവര്‍ മക്കളോട് നിരന്തരം ആവശ്യപ്പെടുന്നു. കുടുംബത്തില്‍ നിന്നുള്ള ഈയൊരു സമ്മർദ്ദം ഒഴിവാക്കാന്‍ യുവാക്കള്‍ വാടക പങ്കാളികളിലേക്ക് തിരിയുന്നതായി വിദഗ്ധർ പറയുന്നു. 'പക്ഷേ, തന്‍റെ പങ്കാളി വാടകയ്ക്ക് വന്നതാണെന്ന് തിരിച്ചറിഞ്ഞാല്‍ അത് കുടുംബങ്ങളില്‍ വലിയ തോതിലുള്ള വൈകാരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഒപ്പം വിശ്വാസത്തിനും കോട്ടം തട്ടും. മാത്രമല്ല, പങ്കാളികളെ വാടകയ്ക്ക് എടുക്കുന്നതില്‍ വിയറ്റ്നാമില്‍ നിയമ പരിരക്ഷയുമില്ല. ഇത്തരം കാര്യങ്ങള്‍ സ്ത്രീകളെയാണ് ഏറ്റവും കുടുതല്‍ ബാധിക്കുന്നതും.' വിയറ്റ്നാമിലെ അക്കാദമി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലെ ഗവേഷകനായ ഗുയെൻ താൻ എൻഗ പറയുന്നു.  

വിമാനയാത്രയ്ക്കിടെ സീറ്റ് ചവിട്ടിപ്പൊളിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍

വാടക പങ്കാളികള്‍ക്കായി നിരവധി കരാറുകളാണ് ഉള്ളത്. അതില്‍ വാത്സല്യ പ്രകടനമോ ലൈംഗിക ഇടപെടലോ അനുവദനീയമല്ല. ആഴ്ചകള്‍ മുതല്‍ ഒറ്റ ദിവസത്തേക്ക് മാത്രമായും പങ്കാളികളെ ലഭിക്കും. പക്ഷേ, ഓരോന്നിനും ഓരോ തുക നല്‍കണമെന്നും വിയറ്റ്നാമീസ് ഓണ്‍ലൈന്‍ മാധ്യമമായ വിഎൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബങ്ങളില്‍ നിന്നുള്ള വലിയ സമ്മർദ്ദം താത്കാലികമായി ശമിപ്പിക്കാന്‍ ഇത്തരം വാടക പങ്കാളികള്‍ സഹായിക്കുന്നു. അതേസമയം വിയറ്റ്നാമീസ് കുടുംബങ്ങള്‍ ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നില്ലെന്നും മക്കള്‍ കുടുംബ വേരുകള്‍ തുടരണമെന്നും അച്ഛനമ്മമാര്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ഇത് കുടുംബങ്ങളെ സംഘര്‍ഷത്തിലേക്ക് നയിക്കുന്നുവെന്നും സാമൂഹ്യശാസ്ത്രജ്ഞനായ ഡോ.ഫാം തി തുയ് ചൂണ്ടിക്കാണിക്കുന്നു. 

'ഓടുന്ന ട്രെയിനിന് മുകളില്‍, എതിര്‍വശത്തേക്ക് ഓടുന്ന യുവതി'; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

click me!