ഒരു നടിയുടെ ദുരന്തം

By Web Desk  |  First Published Jul 4, 2016, 7:33 AM IST

അമേരിക്കന്‍ ടെലിവിഷനിലും മറ്റും നിറഞ്ഞുനിന്ന താരമായിരുന്നു റെയ്ച്ചല്‍ റാഫേല്‍ എന്ന കാലിഫോര്‍ണിയന്‍ സുന്ദരി. പക്ഷെ ഈ സുന്ദരിയുടെ ഇപ്പോഴത്തെ രൂപം കണ്ടാല്‍ ആരും ദയനീയം എന്നു പറയും. എല്ലും തോലുമായാ ഒരു രൂപമാണ് ഇവര്‍

Latest Videos

undefined

അഭിനയിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ തടി കൂടിയത് കൊണ്ടാണ് എന്നാണ് ഈ നടി കരുതിയത്. അതിന് അവര്‍ പോംവഴി കണ്ടു. വണ്ണം കുറയ്ക്കുക, അതിനുള്ള നീക്കങ്ങളും തുടങ്ങി. ഇതിനായുള്ള അദ്ധ്വാനം അവര്‍ക്ക് സമ്മാനിച്ചത് അനോറെക്‌സിയ എന്ന ശാരീരികാവസ്ഥയിലേക്ക്‍. 

ശരീരസൗന്ദര്യത്തില്‍ അമിതമായ ഉല്‍കണ്ഠമൂലം ഭക്ഷണത്തോട് വെറുപ്പു തോന്നുന്ന ഒരു ശാരീരിക മാനസികാവസ്ഥയാണിത്. ഭക്ഷണം കഴിയ്ക്കാതെ തൂക്കം പതിനെട്ടു കിലോയായി കുറഞ്ഞു. പലയിടത്തും ചികിത്സ തേടിയെങ്കിലും ഫലമില്ലായിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചുതുടങ്ങി.

ഭര്‍ത്താവിന്‍റെ സ്‌നേഹപരിചരണങ്ങളാണ് കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും റേച്ചലിനെ രക്ഷിച്ച് നിര്‍ത്തിയത്. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ചികിത്സയ്ക്കായി സാമ്പത്തികമായും മുന്നോട്ട് നീങ്ങാന്‍ പറ്റാതായപ്പോള്‍ അദ്ദേഹമാണ് റെയ്ച്ചലിന്റെ അവസ്ഥ വീഡിയോ എടുത്ത് നെറ്റിലിട്ടത്.

ഇപ്പോള്‍ ചികിത്സയ്ക്കുള്ള പണം പലയിടങ്ങളില്‍ നിന്നായി ലഭിച്ചുതുടങ്ങി. റേച്ചല്‍ ഇപ്പോള്‍ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിന്‍റെ വഴിയിലാണ്.

click me!