വീട് എങ്ങനെയൊക്കെ മനോഹരമാക്കാൻ പറ്റുമോ അതൊക്കെ ചെയ്യുന്നവരാണ് നമ്മൾ. അതുപോലെ തന്നെയാണ് വീട് പെയിന്റ് ചെയ്യുന്നതും. ഇഷ്ടമുള്ള നിറങ്ങളും ടെക്സ്ച്ചറുകളുമൊക്കെ ചുമരിന് നൽകാറുണ്ട്
വീട് എങ്ങനെയൊക്കെ മനോഹരമാക്കാൻ പറ്റുമോ അതൊക്കെ ചെയ്യുന്നവരാണ് നമ്മൾ. അതുപോലെ തന്നെയാണ് വീട് പെയിന്റ് ചെയ്യുന്നതും. ഇഷ്ടമുള്ള നിറങ്ങളും ടെക്സ്ച്ചറുകളുമൊക്കെ ചുമരിന് നൽകാറുണ്ട്. എന്നാൽ പെയിന്റ് ചെയ്യുമ്പോൾ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് ചുമരിൽ പെയിന്റ് പൊങ്ങിവരുന്നത്. എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും അത് അങ്ങനെ തന്നെ കാണപ്പെടും. ഇത് മൊത്തത്തിൽ വീടിന്റെ ലൂക്കിനെ സാരമായി ബാധിക്കുന്നുണ്ട്.
ചുമരിൽ പെയിന്റ് പൊങ്ങിവരാനുള്ള കാരണങ്ങൾ
ശരിയായ രീതിയിൽ പെയിന്റ് ഒട്ടിപ്പിടിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പൊങ്ങിവരുന്നത്. കാലാവസ്ഥ വ്യത്യാസം മുതൽ ശരിയായ രീതിയിൽ പെയിന്റ് ചെയ്യാത്തതുവരെ ഇതിന് കാരണമാകാം. പെയിന്റിലെ പശ ഒട്ടിപ്പിടിക്കാത്തതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചുമര് വൃത്തിയാക്കണം
നിങ്ങൾ വീട് രണ്ടാമത് പെയിന്റ് ചെയ്യുമ്പോൾ ചുമര് പൂർണമായും വൃത്തിയാക്കേണ്ടതുണ്ട്. അഴുക്കുകൾ പറ്റിയിരുന്നാൽ പെയിന്റിലെ പശ ഒട്ടിപിടിക്കുന്നതിന് തടസ്സമാകും. അതിനാൽ തന്നെ പെയിന്റ് ചെയ്യുന്നതിന് മുമ്പ് ചുമര് വാക്വം ഉപയോഗിച്ച് പൊടിപടലങ്ങൾ നീക്കുകയും വൃത്തിയായി കഴുകുകയും ചെയ്യണം.
ചുമരിൽ നനവുണ്ടെങ്കിൽ
ചുമരിൽ ഈർപ്പമുണ്ടെങ്കിൽ പെയിന്റ് അടിച്ചാൽ ഇത് പൊങ്ങിവരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം നനവുള്ളപ്പോൾ പെയിന്റിലെ പശ ചുമരിൽ ഒട്ടിയിരിക്കുന്നതിനെ തടയും. അതിനാൽ തന്നെ ചുമര് ഡ്രൈ ആയി ഇരിക്കുമ്പോൾ മാത്രം പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.
പെയിന്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കാം
പലതരത്തിലുള്ള പെയിന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോ മെറ്റീരിയലുകൾക്കും അനുസരിച്ച് വ്യത്യസ്ത പെയിന്റുകളുണ്ട്. ഇത് ചുമരിന് ചേരാത്തതാണെങ്കിലും ഇത്തരത്തിൽ പൊങ്ങിവരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ നിങ്ങളുടെ ചുമരിന് ചേരുന്ന പെയിന്റുകൾ വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
പെയിന്റ് മിക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
പഴയ പെയിന്റിന് മുകളിൽ പുതിയത് അടിക്കുമ്പോൾ അവ ചേരുന്നവയാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് പെയിന്റ് ശരിയായ രീതിയിൽ ഒട്ടിപ്പിടിക്കുന്നതിന് തടസ്സമാകും. അങ്ങനെയാണ് പിന്നീടിത് പൊങ്ങിവരുന്നത്. ഉദാഹരണത്തിന് ലാറ്റക്സ് പെയ്ന്റിനൊപ്പം ഓയിൽ ബേസ്ഡ് പെയിന്റുകൾ അടിച്ചാൽ അവ ചേരുന്നവയല്ല. അതുകൊണ്ട് തന്നെ പെയിന്റ് ചെയ്യുമ്പോൾ മുമ്പ് അടിച്ചിരുന്ന അതേ പെയിന്റ് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
അധികമായി ചൂടുണ്ടായാൽ
പെയിന്റ് ചെയ്യുന്ന സമയത്ത് അധികമായി ചൂടുണ്ടെങ്കിലും പെയിന്റ് പൊങ്ങിവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചിലപ്പോൾ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നുമാകാം അല്ലെങ്കിൽ ചൂട് കാലാവസ്ഥയും ആകാം. നേരിട്ട് സൂര്യപ്രകാശമടിച്ചാലും ഇങ്ങനെ സംഭവിക്കാറുണ്ട്. ചൂടുള്ള ഉപകരണങ്ങൾ, നേരിട്ട് സൂര്യപ്രകാശമടിക്കുന്ന സാഹചര്യങ്ങൾ എന്നിവ ഒഴിവാക്കിയാൽ ഇത് പരിഹരിക്കാൻ സാധിക്കും.
അടുക്കളയിൽ ഈ കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ല; കാരണം ഇതാണ്