Web Desk | Published: Mar 27, 2025, 1:03 PM IST
റിയാന്‍ പരാഗിന്‍റെ ഐപിഎല്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം വലിയ നാണക്കേടായി. നായകനായുള്ള ആദ്യ രണ്ട് ഐപിഎല്‍ മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ആദ്യ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് റിയാന്‍ പരാഗ്. റോയല്‍സിന്‍റെ മുന്‍ നായകന്‍മാരുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ... പ്രഥമ ഐപിഎല്‍ സീസണില്‍ റോയല്‍സിന് കപ്പ് സമ്മാനിച്ച ഷെയ്ന്‍ വോണിന് കീഴില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ ജയവും തോല്‍വിയുമാണ് റോയല്‍സിനുണ്ടായിരുന്നത്. അതേസമയം രാഹുല്‍ ദ്രാവിഡിന്‍റെയും സ്റ്റീവ് സ്‌മിത്തിന്‍റെയും നായകത്വത്തില്‍ ആദ്യ രണ്ട് കളികളും രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു. അജിങ്ക്യ രഹാനെയ്ക്കും സഞ്ജു സാംസണും ഓരോ ജയവും തോല്‍വിയും വീതമാണുള്ളത്. എന്നാല്‍ റിയാന്‍ പരാഗിന് കീഴില്‍ ടീം ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റു. പരാഗിന്‍റെ ക്യാപ്റ്റന്‍സി ഏറെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.