വീട്ടിലെ തിരക്കുപിടിച്ച ഇടമാണ് അടുക്കള. അതിനാൽ തന്നെ കൂടുതൽ കംഫോർട്ട് ആയിട്ടുള്ള സ്പേസ് ആണെങ്കിൽ മാത്രമേ നമുക്ക് നന്നായി ജോലി ചെയ്യാനും സാധിക്കുകയുള്ളൂ
വീട്ടിലെ തിരക്കുപിടിച്ച ഇടമാണ് അടുക്കള. അതിനാൽ തന്നെ കൂടുതൽ കംഫോർട്ട് ആയിട്ടുള്ള സ്പേസ് ആണെങ്കിൽ മാത്രമേ നമുക്ക് നന്നായി ജോലി ചെയ്യാനും സാധിക്കുകയുള്ളൂ. ഒരുപക്ഷേ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ആവാം അടുക്കള പണിയെ സാരമായി ബാധിക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
പ്രകൃതിദത്തമായ വെളിച്ചത്തിന്റെ കുറവ്
നിങ്ങളുടെ അടുക്കളയിൽ പ്രകൃതിദത്തമായ വെളിച്ചം ലഭിക്കുന്നില്ലെങ്കിൽ ആമ്പിയന്റ്, ടാസ്ക് ലൈറ്റുകൾ സംയുക്തമായി നൽകിയാൽ ഇതിന് പരിഹാരം കാണാൻ സാധിക്കും. ഇനി സിംഗിൾ ലൈറ്റ് ആണ് നൽകുന്നതെങ്കിൽ അടുക്കളയിൽ ഷെയ്ഡ് വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
അലങ്കോലമായി കിടക്കുന്ന അടുക്കള
എപ്പോഴും അടുക്കളകളിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് സാധനങ്ങൾ വാരിവലിച്ച് ഇടുന്ന രീതി. ഇത് കാഴ്ച്ചയിൽ അടുക്കളയെ അലങ്കോലമാക്കുന്നു. അതിനാൽ തന്നെ ഓരോന്നും അതാത് സ്ഥലങ്ങളിൽ സൂക്ഷിക്കുകയും ആവശ്യമില്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യണം. ഇത് നിങ്ങളുടെ അടുക്കള വൃത്തിയായിരിക്കാനും പണി എളുപ്പമാക്കാനും സഹായിക്കുന്നു.
അടുക്കളയിലെ ദുർഗന്ധം
അടുക്കളയിൽ ചിമ്മിനി സ്ഥാപിച്ചാൽ അത് ദുർഗന്ധം, പുക, അഴുക്ക് എന്നിവയെ വലിച്ചെടുക്കുകയും നല്ലൊരു അന്തരീക്ഷം നൽകുകയും ചെയ്യുന്നു. ഇതിനൊപ്പം അടുക്കള വൃത്തിയായി സൂക്ഷിക്കുകയും വേണം. സിങ്ക്, ടവൽ, അടഞ്ഞ ഡ്രെയിൻ എന്നിവ പരിശോധിച്ച് വൃത്തിയാക്കാനും മറക്കരുത്.
കീടബാധ
പാറ്റ, പല്ലി തുടങ്ങിയവയുടെ ശല്യം ഉണ്ടാകാതിരിക്കാൻ അടുക്കളയിലെ ഓരോ ഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ ഉള്ളതുകൊണ്ട് എപ്പോഴും എലിയും പാറ്റയും അല്ലെങ്കിൽ മറ്റെന്തെങ്കിലും ജീവികൾ വരാൻ കാരണമാകുന്നു. അതിനാൽ തന്നെ ആഴ്ച്ചയിൽ അടുക്കള മുഴുവനായും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
ഉറക്കം ശരിയാവുന്നില്ലേ? കിടപ്പുമുറിയിൽ ഈ ചെടികൾ വളർത്തൂ