നല്ല രീതിയിലുള്ള ഡിസൈൻ, കിടക്ക, ശരിയായ തോതിലുള്ള ലൈറ്റ്, സമാധാനം നൽകുന്ന അന്തരീക്ഷം, ശുദ്ധവായു തുടങ്ങിയവ ഉണ്ടെങ്കിൽ മാത്രമേ കിടപ്പുമുറി കൂടുതൽ കംഫോർട്ട് ആവുകയുള്ളൂ. എന്നാൽ ഇതിനൊരു ഫൈനൽ ടച്ച് നൽകാൻ മുറിക്കുള്ളിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകളും വളർത്താം
നല്ല രീതിയിലുള്ള ഡിസൈൻ, കിടക്ക, ശരിയായ തോതിലുള്ള ലൈറ്റ്, സമാധാനം നൽകുന്ന അന്തരീക്ഷം, ശുദ്ധവായു തുടങ്ങിയവ ഉണ്ടെങ്കിൽ മാത്രമേ കിടപ്പുമുറി കൂടുതൽ കംഫോർട്ട് ആവുകയുള്ളൂ. എന്നാൽ ഇതിനൊരു ഫൈനൽ ടച്ച് നൽകാൻ മുറിക്കുള്ളിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകളും വളർത്താം. ഇൻഡോർ പ്ലാന്റുകൾ കാണാൻ ഭംഗി മാത്രമല്ല പകരം ശുദ്ധ വായുവും നല്ല ഉറക്കവും ലഭിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് ഉറക്കം കുറവാണെങ്കിൽ ഈ ചെടികൾ വളർത്തിയാൽ മതി. അവ ഏതൊക്കെയെന്ന് അറിയാം.
1. ലാവണ്ടർ
ശാന്തത നൽകുന്നതിൽ പേരുകേട്ട ഒന്നാണ് ലാവണ്ടർ. അതിന്റെ മൃദുവായ വെള്ളി നിറത്തിലുള്ള ഇലകളും ഊർജ്ജസ്വലമായ പർപ്പിൾ പൂക്കളും ചുറ്റുപാടിനെ കൂടുതൽ ശാന്തമാക്കുകയും നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയുന്ന സാഹചര്യവും ഒരുക്കുന്നു. സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിലാവണം ലാവണ്ടർ വളർത്തേണ്ടത്. ചെറിയ രീതിയിലുള്ള പരിപാലനം മാത്രമാണ് ഇതിന് ആവശ്യം.
2. ഗാർഡേനിയ
സുഗന്ധം നിറഞ്ഞ വെൽവെറ്റ് പോലുള്ള വെളുത്ത പൂക്കളും കടുംപച്ച നിറത്തിലുള്ള ഇലകളും മുറിയിൽ കൂടുതൽ ശാന്തത നൽകുന്നു. ഇത് നന്നായി വിശ്രമിക്കാനും ഉറങ്ങാനും കാരണമാകുന്നു. ചെറിയ തോതിലുള്ള വെളിച്ചമാണ് ഗാർഡേനിയക്ക് ആവശ്യം. നേരിട്ട് സൂര്യപ്രകാശമടിച്ചാൽ ഇലകൾ കരിഞ്ഞുപോയേക്കാം.
3. ഗെർബെറ
ഗെർബെറ പൂക്കൾ അവയുടെ തിളക്കമുള്ള പിങ്ക്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് കിടപ്പുമുറിക്ക് കൂടുതൽ ഭംഗിയും ആകർഷണവും കൂടാതെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിശ്രമകരമായ ഉറക്കത്തിന് വഴിയൊരുക്കുന്നു. നേരിട്ട് സൂര്യപ്രകാശമടിക്കാത്ത വിധത്തിലാവണം ഇത് വളർത്തേണ്ടത്.
വീടിന് പ്ലംബിങ് പണി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം