വീട്ടിൽ പ്ലംബിംഗ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് പൈപ്പ് ലേഔട്ട്, വിവിധതരം പൈപ്പിന്റെ മെറ്റീരിയലുകൾ, വെള്ളത്തിന്റെ പ്രധാന വാൽവ് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്
വീട് നിമ്മാണം തുടങ്ങുമ്പോൾ തന്നെ പ്ലംബിംഗ് പണികൾക്കായുള്ള കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ എങ്ങനെയെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നല്ല ഇത്. വീട്ടിൽ പ്ലംബിംഗ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് പൈപ്പ് ലേഔട്ട്, വിവിധതരം പൈപ്പിന്റെ മെറ്റീരിയലുകൾ, വെള്ളത്തിന്റെ പ്രധാന വാൽവ് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. പ്ലംബിംഗ് ചെയ്യുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
പ്ലാനിംഗ്
1. പ്ലംബിങ് ഫിക്സ്ചറുകളുടെയും ഉപകരണങ്ങളുടെയും സ്ഥാനം, എന്തുതരം പൈപ്പാണ് ഉപയോഗിക്കുന്നത് (കോപ്പർ, പെക്സ്, പിവിസി), എന്തുതരം മെറ്റീരിയലിലും അളവിലുമാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്ലാൻ ഉണ്ടായിരിക്കണം.
2. എവിടെയാണ് വെള്ളം വരുന്നതിന്റെ പ്രധാന വാൽവെന്നത് അറിഞ്ഞിരിക്കണം. കാരണം അത്യാവശ്യ ഘട്ടങ്ങളിൽ വെള്ളം വരുന്നത് നിർത്തണമെങ്കിൽ ഇത് അറിഞ്ഞാലേ സാധിക്കൂ.
3. എന്തെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ അല്ലെങ്കിൽ അറ്റകുറ്റപണികൾ വേണ്ടി വന്നാൽ എളുപ്പത്തിൽ
ലഭ്യമായ രീതിയിലാവണം ഡ്രെയിൻ ഉണ്ടായിരിക്കേണ്ടത്.
പ്ലംബിംഗ് മെറ്റീരിയൽ
1. എന്തൊക്കെ തരത്തിലാണ് പൈപ്പ് മെറ്റീരിയലുകൾ ഉള്ളതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. സാധാരണമായി ഉപയോഗിക്കുന്നത് കോപ്പർ, പിവിസി, എബിഎസ്, ഗാൽവനൈസ്ഡ് സ്റ്റീൽ തുടങ്ങിയ മെറ്റീരിയലുകളാണ്.
2. വില കുറഞ്ഞതും എന്നാൽ കൂടുതൽ കാലം ഈടുനിൽക്കുന്നതും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നതുമായ പൈപ്പുകൾ വേണം പ്ലംബിംഗ് ചെയ്യുമ്പോൾ തെരഞ്ഞെടുക്കേണ്ടത്.
എങ്ങനെയാണ് പരിപാലിക്കേണ്ടത്
1. കൃത്യമായി നിരീക്ഷിച്ച് പൈപ്പുകളിൽ ചോർച്ചയൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
2. കൃത്യമായ ഇടവേളകളിൽ പ്ലംബറേ വിളിച്ച് പ്രശ്‍നങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
3. ഡ്രെയിനിൽ മുടി, അഴുക്കുകൾ തുടങ്ങിയ വസ്തുക്കൾ അടിഞ്ഞുകൂടുന്നത് തടയണം. ഇതിനുവേണ്ടി സ്‌ട്രെയ്നറുകൾ ഉപയോഗിക്കാവുന്നതാണ്.
4. വെള്ളത്തിന്റെ സമ്മർദ്ദം നിരന്തരമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി ഒരു പ്രഷർ ഗേജ് ഉപയോഗിക്കാവുന്നതാണ്.
ആദ്യമായി വീട് പണിയുന്നവർ ഈ കാര്യങ്ങൾകൂടെ ശ്രദ്ധിക്കണം
1. ടാങ്ക് വാങ്ങുമ്പോൾ വീട്ടിൽ എത്രപേരുണ്ടെന്നത് മനസിലാക്കി അതിനനുസരിച്ച് മാത്രം വാങ്ങിക്കാം.
2. വീട്ടിലേക്ക് ടാങ്ക് വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുള്ളത് വാങ്ങാൻ ശ്രദ്ധിക്കണം. വെളുത്ത നിറത്തിലുള്ള ടാങ്കുകൾ വാങ്ങിയാൽ വെള്ളം ചൂടാകുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണ്.
3. മോട്ടർ വാങ്ങുന്നതിന് മുമ്പ് തന്നെ കിണറിന്റെ ആഴവും ടാങ്കിന്റെ ഉയരവും നോക്കിയാവണം വാങ്ങേണ്ടത്.
4. ബാത്റൂമിനുള്ളിൽ സ്ഥാപിക്കുന്ന സാധനങ്ങൾ ഗുണമേന്മയുള്ളത് മാത്രം നോക്കി വാങ്ങിക്കാം. വില കുറഞ്ഞത് വാങ്ങിക്കാതെ ഗുണനിലവാരമുള്ളത് വാങ്ങാൻ ശ്രദ്ധിക്കണം.
5. ബാത്റൂം തിക്കിനിറക്കാതെ ആവശ്യമുള്ള സാധനങ്ങൾ വെച്ചതിന് ശേഷം മാത്രം ബാത്ത് ടബ് വാഷ് ബേസിൻ പോലുള്ളവ വയ്ക്കുക.
കാപ്പിച്ചെടി നന്നായി വളരാൻ ഇത്രയും ചെയ്താൽ മതി