Aishwarya S Babu | Published: Mar 27, 2025, 12:55 PM IST
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളെ തുടർന്ന് നിർണായക നടപടികൾ സ്വീകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് രാജ്യം വിടാൻ ശ്രമിച്ച പ്രവാസി യുവതിയെയും ഭർത്താവിനെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു പൗരനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുകയാണ്.