തോന്നും പോലെ നനയ്ക്കരുത്, ചെടികൾക്ക് വെള്ളം നൽകാനുമുണ്ട് നല്ലനേരം 

അതുപോലെ തന്നെ മിക്കവരും ചെയ്യുന്ന കാര്യമാണ് ഒന്നുകിൽ തീരെ വെള്ളം നൽകാതിരിക്കുക, അല്ലെങ്കിൽ ഒരുപാട് വെള്ളമൊഴിക്കുക. ഇത് രണ്ടും തെറ്റാണ്.

watering plants right time and wrong time

ചെടികൾക്ക് തോന്നുമ്പോഴെല്ലാം വെള്ളമൊഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ, അത് ചെടികൾക്ക് ദോഷമാണ്. ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എന്തൊക്കെയാണ് അത്? 

വൈകുന്നേരമോ, ഉച്ചയ്ക്ക് ശേഷമോ ചെടികൾ നനയ്ക്കുന്നതാണ് ചെടികൾക്ക് നല്ലത് എന്ന് കരുതുന്നവർ ഒരുപാടുണ്ട്. എന്നാൽ, ആ ധാരണ അത്ര ശരിയല്ല. രാവിലെയാണ് ചെടികൾക്ക് വെള്ളമൊഴിക്കാൻ ഏറ്റവും നല്ല സമയം. രാവിലെ 6 മുതൽ 8 വരെയാണ് ചെടികൾക്ക് നനയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇത് ചൂട് കൂടി വരുന്നതിന് മുമ്പ് തന്നെ വേരുകളെ വെള്ളം ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. വൈകുന്നേരം വൈകിയൊക്കെയാണ് ചെടികൾ നനയ്ക്കുന്നതെങ്കിൽ ഇലകൾ രാത്രി മുഴുവൻ നനഞ്ഞിരിക്കാം, ഇത് ഫംഗസ് ഇൻഫെക്ഷനും രോഗങ്ങൾക്കും കാരണമായിത്തീർന്നേക്കാം.

Latest Videos

ഉച്ചയ്ക്ക് വെള്ളം ഒഴിക്കുന്നതും ചെടികൾക്ക് നല്ലതല്ല. ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കും ഇത്. ഈ സമയത്ത് ചെടികൾ നനയ്ക്കുമ്പോൾ, വേരുകളിൽ എത്തുന്നതിന് മുമ്പ് തന്നെ വെള്ളം മിക്കവാറും ബാഷ്പീകരിക്കപ്പെടും. ഇതിനർത്ഥം, ചെടികൾക്ക് വേണ്ട വെള്ളം കിട്ടുകയുമില്ല, വെള്ളം പാഴാവുകയും ചെയ്യും എന്നതാണ്. 

അതുപോലെ തന്നെ മിക്കവരും ചെയ്യുന്ന കാര്യമാണ് ഒന്നുകിൽ തീരെ വെള്ളം നൽകാതിരിക്കുക, അല്ലെങ്കിൽ ഒരുപാട് വെള്ളമൊഴിക്കുക. ഇത് രണ്ടും തെറ്റാണ്. അമിതമായി വെള്ളം നൽകുന്നത് വേരുകൾ ചീയാൻ കാരണമാകും. അതുപോലെ കുറച്ച് വെള്ളം നൽകുന്നത് ചെടികൾ ഉണങ്ങിപ്പോകാനും കാരണമാകും. ഇത് രണ്ടും ശ്രദ്ധിക്കണം. ഓരോ ചെടിക്കും അതിന് ആവശ്യമായ വെള്ളം മാത്രം നൽകുക. 

ഇതൊക്കെ പോലെ തന്നെ പ്രാധാന്യമുണ്ട് എവിടെ ചെടി നടുന്നു. എങ്ങനെയുള്ള മണ്ണിൽ ചെടി നടുന്നു എന്നതിനെല്ലാം. ഇതെല്ലാം നോക്കി നട്ടാൽ ചെടികൾ ആരോ​ഗ്യത്തോടെയിരിക്കും. 

Agricultural Loans Guide: കാര്‍ഷിക വായ്പകള്‍ ഏതൊക്കെ, എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകള്‍ എന്തൊക്കെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!