എളുപ്പം തയ്യാറാക്കാം രുചികരമായ ബ്രെഡ് പോള ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

home made bread pola recipe

 

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പ് കളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

വേണ്ട ചേരുവകൾ 

ബ്രെഡ്                          15 എണ്ണം 
മുട്ട                                  4 എണ്ണം 
പാല്                               അര കപ്പ്
ഉപ്പ്                                  അര ടീസ്പൂൺ
കുരുമുളക്പൊടി      1/2 ടീസ്പൂൺ

മസാലക്ക് ആവശ്യമായ സ്ഥാനങ്ങൾ 
———————————————-
ചിക്കൻ ഉപ്പും മുളകും മഞ്ഞളും ചേർത്ത് 
വേവിച്ച് പൊരിച്ചത്                                            1  കപ്പ് 
ബട്ടർ                                                                       25 ​​ഗ്രാം  
സവാള ചെറുതായി അരിഞ്ഞത്                   ഒരു കപ്പ്
ക്യാപ്സിക്കം അരിഞ്ഞത്                                    ഒരെണ്ണം 
തക്കാളി കുരുകളഞ്ഞ് അരിഞ്ഞത്               ഒരെണ്ണം
ഇഞ്ചി                                                               ഒരു ചെറിയ പീസ് 
വെളുത്തുള്ളി                                                    10 അല്ലി
പച്ചമുളക്                                                            നാലെണ്ണം
ഒറിഗാനോ                                                          1 ടീസ്പൂൺ
കുരുമുളക്പൊടി                                             1  ടീസ്പൂൺ
ചതച്ചമുളക്                                                        1 ടീസ്പൂൺ
മൈദ                                                                  1 ടേബിൾ സ്പൂൺ
പാല്                                                                       1/2  കപ്പ്
ഉപ്പ്                                                                       ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് സൈഡ് കളഞ്ഞ് വയ്ക്കുക. പാത്രത്തിലേക്ക് മുട്ട ഉടച്ചൊഴിച്ച് നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് കുരുമുളക് പൊടിയും ഉപ്പും പാലും ചേർത്ത് നന്നായി മിക്സ് തെയ്യുക. മസാല തയ്യാറാക്കാൻ പാനിൽ ബട്ടറിട്ട് അരിഞ്ഞ സവാളയും ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ക്യാപ്സിക്കവും തക്കാളിയും ചിക്കനും ചേർത്ത് മിക്സ് ചെയ്യുക. മൈദാ ചേർത്ത് നന്നായി മിക്സ് ചെയ്തതിൽ പാല് കുറേശ്ശെ ചേർത്ത് കട്ടിയായി വരുമ്പോൾ ഒറിഗാനോയും കുരുമുളക് പൊടിയും ചതച്ച മുളകും ചേർത്തിളക്കിയാൽ ഗ്രേവി റെഡി. ഇനി തയ്യാറാക്കാനുള്ള പാനിൽ ബട്ടർ തൂത്ത് ഓരോബ്രഡും മുട്ടമിക്സിൽ മുക്കി നിരത്തുക. അതിന്റെ മുകളിൽ മസാല മുഴുവനും നിരത്തുക. വീണ്ടും ബാക്കി ബ്രഡും മുട്ട മിക്സിൽ മുക്കി മുകൾ ഭാഗം ഫില്ലുചെയ്യുക. ബാക്കി വന്ന മുട്ട മിക്സ് മുകളിൽ ഒഴിച്ച് ഈ പാൻ പഴയ ഒരു പാനിന്റെ മുകളിൽ വച്ച് കുറഞ്ഞ തീയിൽ ഇരുപത് മിനിറ്റ് തിരിച്ചും മറിച്ചും ഇട്ട് ബേക്ക് ചെയ്യുക.

കിളിക്കൂട്, നോമ്പ് തുറയ്ക്ക് പറ്റിയ സ്നാക്ക് ; റെസിപ്പി

 

vuukle one pixel image
click me!