ശംഭു അതിർത്തിയിൽ പൊലീസിന്‍റെ അപ്രതീക്ഷിത നടപടി; സമരം ചെയ്യുന്ന കർഷകരെ ബലം പ്രയോഗിച്ച് നീക്കി

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകള്‍ പൊലീസ് പൊളിച്ചുനീക്കി.

Punjab Police remove protesting farmers from Shambhu Border

ദില്ലി: ശംഭു അതിർത്തിയിൽ പൊലീസിന്‍റെ അപ്രതീക്ഷിത നടപടി. ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകള്‍ പൊലീസ് പൊളിച്ചുനീക്കി.

എല്ലാ കർഷകരെയും സമര വേദിയിൽ നിന്നും ബലമായി മാറ്റി. പട്യാല ബഹാദൂർ പൊലീസ് ട്രെയിനിംഗ് സെൻ്ററിലേക്ക് എല്ലാവരെയും മാറ്റിയത്. കർഷകർ താൽക്കാലികമായി നിർമിച്ച സ്റ്റേജും പൊലീസ് പൊളിച്ച് നീക്കി. പഞ്ചാബ് പൊലീസിന്റെ നടപടിയെ സംയുക്ത കിസാൻ മോർച്ച ശക്തമായി അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിയെന്നും കിസാൻ മോർച്ച പ്രതികരിച്ചു. 

Latest Videos

click me!