ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇത്; ഇന്ത്യയുടെ സ്ഥാനം എവിടെയെന്ന് അറിയണ്ടേ?

പതിവുപോലെ ഈ വർഷവും പട്ടികയിൽ ആധിപത്യം പുലർത്തിയത് നോർഡിക് രാജ്യങ്ങൾ  തന്നെയാണ്.

Finland worlds happiest country for 8th consecutive year

അന്താരാഷ്ട്ര സന്തോഷദിനത്തിൽ യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ഫിൻലാൻഡിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും തിരഞ്ഞെടുത്തു.  തുടർച്ചയായി എട്ടാം വർഷവും ഫിൻലാൻഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിൻലാൻഡിലെ പൗരന്മാർ 1 മുതൽ 10 വരെയുള്ള സ്കെയിലിൽ 7.74 ശരാശരി ജീവിതസംതൃപ്തി ഉള്ളവരാണ് എന്നാണ് പറയുന്നത്.

വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിന്റെ എഡിറ്ററും ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ആയ ജാൻ-ഇമ്മാനുവൽ ഡി നെവ് ഫിൻലാൻഡിനെ കുറിച്ച് പറഞ്ഞത് സമ്പന്നരും ആരോഗ്യമുള്ളവരും സാമൂഹികബന്ധങ്ങളും പിന്തുണയും ഉള്ളവരും പ്രകൃതിയുമായി അടുപ്പമുള്ളവരും ആണ് എന്നാണ്.

Latest Videos

പതിവുപോലെ ഈ വർഷവും പട്ടികയിൽ ആധിപത്യം പുലർത്തിയത് നോർഡിക് രാജ്യങ്ങൾ  തന്നെയാണ്. ഡെന്മാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, നെതർലാൻഡ്‌സ് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. കോസ്റ്റാറിക്കയും (നമ്പർ 6) മെക്സിക്കോയും (നമ്പർ 10) നോർവേ (നമ്പർ 7), ഇസ്രായേൽ (നമ്പർ 8, ലക്സംബർഗ് (നമ്പർ 9) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ്  രാജ്യങ്ങൾ.

യുഎസ്, ഓസ്‌ട്രേലിയ, യുകെ എന്നിവയ്ക്ക് നോർഡിക് രാജ്യങ്ങൾക്ക് സമാനമായ പ്രതിശീർഷ ജിഡിപി ഉണ്ടെങ്കിലും സാമ്പത്തിക അസമത്വം കൂടുതലാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. യുകെ ഇരുപത്തിമൂന്നാം സ്ഥാനത്തും അമേരിക്ക 24 -ാം സംസ്ഥാനത്തുമാണ് ഉള്ളത്. സാമ്പത്തിക ഘടകങ്ങൾക്കപ്പുറം, സാമൂഹിക വിശ്വാസത്തിൻ്റെയും മനുഷ്യബന്ധത്തിൻ്റെയും പ്രാധാന്യവും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. മെക്‌സിക്കോയുടെയും കോസ്റ്ററിക്കയുടെയും റാങ്കിംഗിലെ ഉയർച്ചയ്ക്ക് കാരണം ശക്തമായ സാമൂഹിക ബന്ധങ്ങളാണ്. 147 രാജ്യങ്ങളിൽ 118-ാം സ്ഥാനത്താണ് ഇന്ത്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!