മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ച് ആന്ധ്ര സർക്കാർ

ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. 

Andhra government appoints former ISRO chairman S Somnath as space technology advisor

ബെം​ഗളൂരു: മുൻ ഇസ്രോ ചെയർമാനും മലയാളിയുമായ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്‍റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതൽ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയിൽ നിയമിച്ചിട്ടുണ്ട്. 

എയ്റോ സ്പേസ് നിർമാണ മേഖലയിൽ ഡിആർഡിഒ മുൻ അധ്യക്ഷൻ ജി സതീഷ് റെഡ്ഡി ആന്ധ്ര സർക്കാരിന്‍റെ ഉപദേശകനാകും. പ്രമുഖ ഫോറൻസിക് ശാസ്ത്രജ്ഞൻ കെപിസി ഗാന്ധി ഫൊറൻസിക് മേഖലയിലെ ഉപദേശകനാകും. ഭാരത് ബയോടെക് എംഡി സുചിത്ര എല്ല കൈത്തറി, കരകൗശല വസ്തുമേഖലയിൽ ഉപദേശകയാകുമെന്നും നിയമന ഉത്തരവിൽ പറയുന്നു.

Latest Videos

tags
vuukle one pixel image
click me!