ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാകുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. 

8 foods that help increase haemoglobin levels naturally

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാകുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ശരീരത്തില്‍ ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചീരയും മറ്റ് ഇലക്കറികളും

Latest Videos

ചീരയും മറ്റ് ഇലക്കറികളിലും അയേണും ബി കോബ്ലക്സും മറ്റും അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

2. ബീന്‍സും പയറുവര്‍ഗങ്ങളും 

ചെറുപയറും വെള്ളക്കടലയും കിഡ്നി ബീന്‍സുമൊക്കെ അയേണും പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയതാണ്. ഇവയൊക്കെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

3. ബീറ്റ്റൂട്ട്

ഇരുമ്പും വിറ്റാമിന്‍ സിയുമൊക്കെ അടങ്ങിയ ബീറ്റ്റൂട്ട്  രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

4. മാതളം 

മാതളത്തില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.  മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയുന്നു.

5. മത്തങ്ങാ വിത്ത് 

മത്തങ്ങാ വിത്തില്‍ അയേണും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവയും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

6. പ്രൂണ്‍സ് 

പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണിന്‍റെ കുറവിനെ പരിഹരിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

7. റെഡ് മീറ്റ് 

മിതമായ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നതും അയേണ്‍ ലഭിക്കാന്‍ സഹായിക്കും. 

8. മുട്ട 

അയേണ്‍ അഥവാ ഇരുമ്പ് ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: അമിത വണ്ണമാണോ പ്രശ്നം? അത്താഴത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

youtubevideo

tags
vuukle one pixel image
click me!