അലവൻസടക്കം 5 ലക്ഷം പോക്കറ്റിലിരിക്കും! എംഎൽഎമാരുടെ ശമ്പളം ഒറ്റയടിക്ക് ഇരട്ടിയാക്കി കർണാടക സർക്കാർ

നിലവിൽ കർണാടക എം എൽ എമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്

MLA salaries Double hike including allowance each mla gets 5 lakh per month in Karnataka

ബെംഗളൂരു: എം എൽ എമാരുടെ ശമ്പളം ഇരട്ടിയാക്കാൻ കർണാടക സർക്കാരിന്‍റെ തീരുമാനം. എം എൽ എമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി. നിലവിൽ കർണാടക എം എൽ എമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമായി മാറുമെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ അടിസ്ഥാന ശമ്പളം 75,000 ത്തിൽ നിന്ന് ഒന്നരലക്ഷമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്കും അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സ്പീക്കർക്ക് മാസം 1.25 ലക്ഷം രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ആരും ശമ്പളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തിൽ എതിർപ്പറിയിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

tags
vuukle one pixel image
click me!