മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ മാർക്കറ്റിലെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു, 3 പേര്‍ അറസ്റ്റില്‍

കർണാടക ഉഡുപ്പിയിലെ മാൽപേയിൽ ഇന്നലെയാണ് സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനമേറ്റത്. 

Woman tied  tree in market and beaten for allegedly stealing fish

ബെം​ഗളൂരു: മീൻ മോഷ്ടിച്ചെന്നാരോപിച്ച് ഉഡുപ്പിയിൽ സ്ത്രീക്ക് ക്രൂരമർദനം. സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഉഡുപ്പിയിലെ മാൽപേയിൽ ഇന്നലെയാണ് സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനമേറ്റത്. മാൽപേ സ്വദേശികളായ സുന്ദർ, ശിൽപ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതൽ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് വിഡിയോ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മാൽപേയിലെ മത്സ്യമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ലക്ഷ്മിയെ മാർക്കറ്റിന് സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. 

Latest Videos

tags
vuukle one pixel image
click me!