തെരച്ചിലിന് ഇറങ്ങിയ സുരക്ഷ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതുർക്കുകയായിരുന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു.
റായ്പൂർ : ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ നീക്കം കടുപ്പിച്ച് കേന്ദ്ര സർക്കാർ. രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.
രാവിലെ 7 മണി മുതലാണ് ബിജാപ്പൂർ ജില്ലാ അതിർത്തിയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. തെരച്ചിലിന് ഇറങ്ങിയ സുരക്ഷ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതുർക്കുകയായിരുന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ബിജാപൂർ ജില്ലാ അതിർത്തിയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മാത്രം 26 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഡിസ്ട്രിറ്റ് റിസർവ് ഗാർഡ് ഉദ്യോഗസഥനാണ് വീരമൃത്യു വരിച്ചത്. കാങ്കെറിൽ നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് വീണാ ജോർജ്
രണ്ടിടങ്ങളിൽ നിന്നായി എ കെ 47നും സെമി ഓട്ടോമാറ്റിക് റൈഫിളുകളുമടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. നടപടികൾ ശക്തമായി തുടരുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ആവർത്തിച്ചു. 2026 മാർച്ചോടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകൾ പ്രാവർത്തികമാക്കാൻ എല്ലാ നിലയിലും ഞങ്ങൾ കൂടെയുണ്ടാകുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വ്യക്തമാക്കി. ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാൻ അവസരം നൽകിയിട്ടും തയാറാവാത്ത മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടി തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.