ഇന്ത്യന്‍ സൈനിക പരിശീലനം, പാക് സൈന്യത്തിന്റെ സ്വന്തക്കാരന്‍; ഇന്ത്യ ചര്‍ച്ച നടത്തിയ താലിബാന്‍ നേതാവ്
First Published | Sep 1, 2021, 4:31 PM ISTഇന്ത്യന്‍ സൈന്യത്തിന്റെ വിദഗ്ധ പരിശീലനം നേടിയ യോദ്ധാവ്. പാക്കിസ്താന്‍ സൈന്യത്തിന്റെ സ്വന്തക്കാരന്‍. വിചിത്രമെന്ന് കരുതണ്ട, ഇങ്ങനെയൊക്കെയാണ് ഇനി പറയുന്ന താലിബാന്‍ നേതാവിന്റെ ജീവിതം.
പറയുന്നത് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയെക്കുറിച്ചാണ്. താലിബാന്റെ മുഖ്യനേതാക്കളിലൊരാള്‍. ഖത്തറിലെ താലിബാന്‍ രാഷ്ട്രീയ കാര്യാലയത്തിന്റെ മേധാവി. ഇദ്ദേഹമാണ് താലിബാനെ പ്രതിനിധീകരിച്ച് ഇന്നലെ ഇന്ത്യയുമായി ചര്‍ച്ചക്ക് വന്നത്.
ഇനി പറയുന്നത് സ്താനിക്‌സായിയുടെ വിചിത്രമായ കഥകളാണ്: