യുവാവിന്‍റെ സൂത്രപ്പണികള്‍ ജപ്പാനിലെ അവിവാഹിതരായ നിരവധി പുരുഷന്മാരുടെ ശ്രദ്ധ നേടി. പിന്നാലെ ഇവരും സമാനമായ രീതിയിൽ ചിത്രങ്ങൾ പങ്കുവച്ച് തുടങ്ങിയതോടെ സംഗതി വൈറലായി, ആള് സ്റ്റാറുമായി.
സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ തരംഗമാകാറുണ്ട്. അവയിൽ പലതും ഏറെ കൗതുകകരവും ആസ്വാദ്യകരവുമാണ് താനും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തിൽ രസകരമായ ഒരു ഫോട്ടോഷൂട്ട് വ്യാപകമായി പങ്കുവെക്കപ്പെടുകയുണ്ടായി. ജാപ്പനീസ് ഫോട്ടോഗ്രാഫർ കെയ്‌സുകെ ജിനുഷി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു വിഗ്ഗും പിന്നെ കുറച്ച് സൂത്രപ്പണികളും ചെയ്ത് ഒരു സാങ്കല്പിക കാമുകിയെ സൃഷ്ടിച്ച് ആ കാമുകിക്ക് ഒപ്പമുള്ള ഫോട്ടോകൾ ഇദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. റിയലിസ്റ്റിക് ഫോട്ടോകളെ വെല്ലുന്നതായിരുന്നു ഈ ചിത്രങ്ങൾളെന്ന് കാഴ്ചക്കാര്‍.
മുസാഷിനോ ആർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിനിമയിലും വിഷ്വൽ ആർട്ടിലും ബിരുദം നേടിയ ജിനുഷി ഏറെ രസകരമായാണ് ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് അവതരിപ്പിച്ചത്. തനിച്ചുള്ള ഒരു യാത്രക്കിടയിൽ ഒരു യുവതിയുടെ പ്രതിമക്കൊപ്പം നിന്ന് ഫോട്ടോ എടുത്തപ്പോഴാണ് തനിക്ക് ഇത്തരം ഒരു ആശയം തോന്നിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. യഥാർത്ഥ ദമ്പതികൾ ഇല്ലാതെ തന്നെ അവരുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
undefined
ഒരു വിഗ്ഗും പിന്നെ ഏതാനും മേക്കപ്പ് പ്രോപോർട്ടികളും കൂടെ ചില ഡിജിറ്റൽ വിദ്യകളുമാണ് ഈ ഫോട്ടോ ഷൂട്ടിനായി ഇദ്ദേഹം ഉപയോഗിച്ചത്. ഒരു യുവതിയുടെ കൈയുടെ ചിത്രം പകർത്താൻ തന്‍റെ തന്നെ കയ്യിൽ ഫൗണ്ടേഷൻ പുരട്ടിയും നെയിൽ പോളിഷിട്ടും അതിന് സജ്ജമാക്കിയതായി ജിനുഷി പറയുന്നു. സമൂഹ മാധ്യമത്തില്‍ ജിനുഷിയുടെ പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ , അവിവാഹിതരായ നിരവധി പുരുഷന്മാരാണ് സമാനമായ രീതിയിൽ തങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചത്. ഈ ഫോട്ടോ ഷൂട്ടിനായി താൻ ഉപയോഗിച്ച ഫോട്ടോഗ്രാഫി ടെക്നിക്കുകൾ ഫാന്‍റസി ഗേൾഫ്രണ്ട് എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകമായി സൂക്ഷിച്ചിട്ടുണ്ട്.
'പരിണാമത്തിന്‍റെ പുതുവഴികള്‍'; കൈയൊടിഞ്ഞ കുരങ്ങന്‍ രണ്ട് കാലില്‍ ഓടുന്ന വീഡിയോ വൈറല്‍