തിയറ്ററിൽ സർപ്രൈസ് ഹിറ്റടിച്ച് 'സൂക്ഷ്മദർശിനി'; 'പുഷ്പ 2' തേരോട്ടത്തിൽ പതറാതെ സധൈര്യം മുന്നോട്ട്

By Web Team  |  First Published Dec 12, 2024, 9:07 AM IST

നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം.


ബേസിൽ ജോസഫും നസ്രിയയും ആദ്യമായി ഒന്നിച്ച 'സൂക്ഷ്മദർശിനി' മികച്ച സ്വീകാര്യതയോടെ തിയറ്ററുകളിൽ മുന്നേറുന്നു. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം  50 കോടി ക്ലബ്ബിലും ഇടംപിടിച്ച് സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. ബേസിൽ ജോസഫിന്റെ ആദ്യ 50 കോടി ചിത്രം കൂടിയാണ് എംസി സംവിധാനത്തിൽ പുറത്തിറങ്ങിയ സൂക്ഷ്മദർശിനി. 

റിലീസ് ദിനം മുതൽ പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് സൂക്ഷ്മദർശിനിക്ക് നൽകിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്‍ഫുൾ ഷോകളുമായി രണ്ടാം വാരവും മൂന്നാം വാരവും കടന്ന് നാലാം വാരത്തിലേക്ക് മുന്നേറുകയാണ് ചിത്രം. 

Latest Videos

176 തിയേറ്ററുകളിലാണ് ചിത്രം റിലീസിന് എത്തിയതെങ്കിൽ, മൂന്നാം വാരം പിന്നിടുമ്പോള്‍ 192 സെന്‍ററുകളിൽ ചിത്രത്തിന്‍റെ പ്രദർശനം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. 

ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 

undefined

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 

'വിശ്വസ്തനായ പങ്കാളി, ​ഗർഭധാരണം'; 2025ലെ രാശിഫലം പങ്കിട്ട് സാമന്ത, ആശംസയുമായി ആരാധകരും

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!