ലോയ് ക്രാത്തോങ്ങ്; കൊവിഡാനന്തരം ഉത്സവമാഘോഷിച്ച് തായ് ജനത
First Published | Nov 20, 2021, 4:06 PM ISTകേരളം, തമിഴ്നാട്, ശ്രീലങ്ക എന്നീ പ്രദേശങ്ങളിലെ ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ ഇന്നലെ (19.11.'21) കാര്‍ത്തിക വിളക്ക് ആഘോഷമായിരുന്നു. വടക്കന്‍ കേരളത്തില്‍ അത്ര പ്രചാരമില്ലെങ്കിലും തിരുവന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തില്‍ കാര്‍ത്തിക വിളക്ക് ഏറെ പ്രധാനമുള്ള ആഘോഷമാണ്. കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃകാർത്തിക എന്നും ഈ ദിവസം അറിയപ്പെടുന്നു. വീടുകളിലേക്ക് ശക്തി ദേവിയെ വിളക്ക് വച്ച സ്വീകരിക്കുന്നതാണ് സങ്കല്‍പം. എന്നാല്‍, അങ്ങ് കടലുകള്‍ക്കുമപ്പുറത്ത് തായ്‍ലന്‍ഡിലും ഇന്നലെ വിളക്കുത്സവമായിരുന്നു. "ആചാര പാത്രം അല്ലെങ്കിൽ വിളക്ക് പൊങ്ങിക്കിടക്കുക" എന്നര്‍ത്ഥം വരുന്ന ലോയ് ക്രാത്തോങ് ( Loi Krathong) ഉത്സവം. പൂക്കള്‍ വച്ച് അലങ്കരിച്ച കൊട്ടകള്‍ നദിയില്‍ ഒഴുക്കുന്നതാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങ്.