അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയിൽ; പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം

By Web Team  |  First Published Dec 12, 2024, 10:32 AM IST

അല്ലു അർജുനെ കൂടാതെ തീയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു.   


ബെംഗ്ളുരു : പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. സന്ധ്യ തിയ്യറ്ററിൽ ഉണ്ടായ ദുരന്തത്തിൽ ഒരു സ്ത്രീ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അല്ലു അർജുനെ കൂടാതെ തീയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു.  

പുഷ്പ 2 ഷോ കഴിഞ്ഞപ്പോള്‍, പ്രേക്ഷകനായ 35കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍: പൊലീസ് അന്വേഷണം

Latest Videos

ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിന്‍റെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഇവരുടെ മകന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ സംഭവത്തില്‍ പിന്നീട് അല്ലു അര്‍ജുന്‍ അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.  

undefined

 

 

 

 

click me!