ലാസ് വെഗാസ് സന്ദർശിക്കാൻ അവളുടെ കുടുംബത്തിന് വിസ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ അവൾ ജനിച്ചത് ഡമാസ്‌കസിൽ അല്ലെന്നും ട്രെയിനി എൻഎച്ച്എസ് ഡോക്ടർ പറഞ്ഞു. "ഞാൻ ഒരു ബ്രിട്ടീഷ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് അപേക്ഷിച്ചത്. ഞാൻ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നു, ഞാൻ ഒരു ബ്രിട്ടീഷ് പൗരനാണ്, അതിനാൽ എന്നെ യുഎസിൽ നിന്ന് വിലക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു" ക്ലൈവ് പറഞ്ഞു.
2013 -ൽ യുകെയിൽ എത്തിയതുമുതൽ, 29 -കാരിയായ ക്ലൈവ് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുകയായിരുന്നു. കൂടാതെ സ്ത്രീ സമത്വത്തിനും അഭയാർഥികളുടെ അവകാശങ്ങൾക്കും വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. ഒരു ഡോക്ടർ കൂടിയാണ് ക്ലൈവ്.
വിവാഹിതരായ സ്ത്രീകൾക്കായി നടത്തുന്ന 35 -ാമത് ആന്വല്‍ മിസിസ് വേൾഡ് ഇവന്റിൽ മറ്റ് 57 മത്സരാർത്ഥികൾക്കൊപ്പം അവർ പങ്കെടുക്കേണ്ടതാണ്. എന്നിരുന്നാലും, വിസ പ്രശ്‌നം അർത്ഥമാക്കുന്നത് ജനുവരി 15 -ലെ ഇവന്റിലേക്ക് യുകെക്ക് ഒരു എൻട്രി അയയ്ക്കാൻ കഴിയില്ല എന്നാണ്.
സ്റ്റേറ്റ് സ്‌പോൺസേർഡ് തീവ്രവാദമുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരെ കോൺസുലർ ഓഫീസർ അഭിമുഖം നടത്തണമെന്ന് യുഎസ് സർക്കാർ അതിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. സിറിയ അതില്‍ പെട്ട ഒരു രാജ്യമാണ്. 'എന്‍റെ ഭര്‍ത്താവിനും കുഞ്ഞിനും വിസ കിട്ടി. എനിക്ക് വിസ നിഷേധിക്കപ്പെട്ടത് ഞാന്‍ ജനിച്ച സ്ഥലത്തിന്‍റെ പേരിലാണ്' എന്ന് ക്ലൈവ് പറയുന്നു.
കോമണ്‍സെന്‍സ് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുക്കുന്നതിന് കൃത്യസമയത്ത് വിസ അനുവദിക്കണമെന്നും ക്ലൈവ് യുഎസ് എംബസിയോട് അഭ്യർത്ഥിച്ചു. 'ഞാൻ ഇപ്പോഴും പ്രതീക്ഷയിലാണ്. സമയം തീരെയില്ല എന്ന് എനിക്കറിയാം. പക്ഷേ, എംബസിയിൽ നിന്നുള്ള ആരെങ്കിലും എന്റെ അപേക്ഷ നോക്കുകയാണെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു' എന്നും ക്ലൈവ് പറയുന്നു.