പാരാലിമ്പിക്‌സിൽ വിജയികളായി മടങ്ങിയെത്തിയ ഇന്ത്യയുടെ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
19 മെഡലുകളുമായി ചരിത്ര നേട്ടം സൃഷ്ടിച്ച് രാജ്യത്തിന് അഭിമാനമായ താരങ്ങളിൽ ഓരോരുത്തരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഒളിംപിക്സ് താരങ്ങൾക്കായും പ്രധാനമന്ത്രി നേരത്തെ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
ടോക്കിയോ പാരാലിംപിക്സില്‍ അമ്പെയ്ത്തില്‍ മെഡല്‍ നേടിയ ഹര്‍വീന്ദര്‍ സിംഗ്. പാരാ ആര്‍ച്ചറിയില്‍ പുരുഷവിഭാഗം വ്യക്തിഗത റീ കര്‍വ് വിഭാഗത്തില്‍ വെങ്കലം മെഡലാണ് ഹര്‍വീന്ദര്‍ സിംഗ് നേടിയത്.
ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച് 1 വിഭാഗത്തില്‍ വെങ്കലവും നേടിയ 19 കാരിയായ അവനി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.
ഇതാദ്യമായാണ് പാരാലിംപിക്സില്‍ ഒരു ഇന്ത്യന്‍ വനിതാതാരം രണ്ട് മെഡലുകള്‍ നേടുന്നത്. ഇത്തവണ പാരാലിംപിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ് ഇന്ത്യ നടത്തിയത്.
പാരാലിംപിക്സ് ബാഡ്മിന്‍റണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രമോദ് ഭാഗത്ത്. ബാഡ്മിന്‍റണില്‍ വെങ്കലം നേടിയ മനോജ് സര്‍ക്കാരിനെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ പങ്കെടുക്കാന്‍ വിവിധ മേഖലയില്‍ നിന്നുള്ളവരും എത്തിയിരുന്നു. പാരാലിംമ്പിക്സിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.