'വലിയ കളികൾ' മാത്രം കളിക്കുന്ന ചിലർ: ഏറ്റവും കൂടുതൽ ദിവസ വരുമാനമുള്ള ഇന്ത്യാക്കാർ ഇവർ

First Published | Oct 7, 2021, 8:58 PM IST

കൂടുതൽ പണം എന്ന സ്വപ്നവുമായി നടക്കുന്നവരാണ് നാമെല്ലാം. മിക്കവരും ചിന്തിക്കുന്ന കാര്യമാണ്, ധനികരുടെ ഒരു ദിവസത്തെ വരുമാനം എത്രയായിരിക്കുമെന്ന്. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിലെ ആദ്യ പത്ത് അതിസമ്പന്നരുടെ ആസ്തിയും ദിവസ വരുമാനവും ഇങ്ങിനെയാണ്.

മുകേഷ് അംബാനിയും കുടുംബവും

ആസ്തി: 7180000 കോടി രൂപ
ദിവസ വരുമാനം: 163 കോടി രൂപ

റിലയൻസ് ഇന്റസ്ട്രീസ് കമ്പനിയുടെ വളർച്ചയും ഓഹരി വിപണിയിലെ മുന്നേറ്റവും ചെറുതല്ലാത്ത വളർച്ച അംബാനിക്ക് നേടിക്കൊടുത്തു.

ഗൗതം അദാനിയും കുടുംബവും

ആസ്തി: 5,05,900 കോടി രൂപ
ദിവസ വരുമാനം: 1002 കോടി രൂപ

ഗൗതം അദാനിയാണ് ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.


ശിവ് നഡാറും കുടുംബവും

ആസ്തി: 236600 കോടി രൂപ
ദിവസ വരുമാനം: 260 കോടി രൂപ

എച്ച്സിഎല്ലിന്റെ 60 ശതമാനം ഓഹരിയും ശിവ് നഡാറിന്റെയും കുടുംബത്തിന്റേയുമാണ്.

എസ്‌പി ഹിന്ദുജയും കുടുംബവും

ആസ്തി: 220000 കോടി രൂപ
ദിവസ വരുമാനം: 209 കോടി രൂപ

ട്രക്ക് മുതൽ കേബിൾ ടിവി വരെ നീളുന്ന വലിയൊരു ബിസിനസ് ശൃംഖലയുടെ ഉടമകളാണ് എസ്പി ഹിന്ദുജയും കുടുംബവും

എൽഎൻ മിത്തലും കുടുംബവും

ആസ്തി: 174400 കോടി രൂപ
ദിവസ വരുമാനം: 312 കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ്, ഖനന കമ്പനിയായ ആർസലർ മിത്തലിന്റെ ചെയർമാനാണ് ഇദ്ദേഹം

സൈറസ് പൂനവാലയും കുടുംബവും

ആസ്തി: 163700 കോടി രൂപ
ദിവസ വരുമാനം: 190 കോടി രൂപ

കൊവിഡ് കാലത്ത് വാക്സീൻ വികസിപ്പിച്ചതാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവന് നേട്ടമായത്

രാധാകിഷൻ ദമനിയും കുടുംബവും

ആസ്തി: 154300 കോടി രൂപ
ദിവസ വരുമാനം: 184 കോടി രൂപ

അവന്യൂ സൂപ്പർമാർക്കറ്റിന്റെ ഐപിഒയ്ക്ക് പിന്നാലെ ഇന്ത്യയിലെ റീടെയ്ൽ ബിസിനസ് ലോകത്തെ രാജാവെന്ന ഖ്യാതിയാണ് ദമനിക്കിപ്പോൾ ഉള്ളത്.

വിനോദ് ശാന്തിലാൽ അദാനിയും കുടുംബവും

ആസ്തി: 131600 കോടി രൂപ
ദിവസ വരുമാനം: 245 കോടി രൂപ

അദാനിയുടെ സഹോദരനെന്ന നിലയിൽ ബിസിനസ് രംഗത്ത് വൻ നേട്ടമുണ്ടാക്കി കുടുംബത്തിന്റെ ഖ്യാതി വർധിപ്പിച്ച വിനോദ് ദുബൈയിൽ ട്രേഡിങ് രംഗത്താണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

കുമാർ മംഗളം ബിർളയും കുടുംബവും

ആസ്തി: 122200 കോടി രൂപയും
ദിവസ വരുമാനം: 242 കോടി രൂപയും

ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനാണ് കുമാർ മംഗളം ബിർള

ജയ് ചൗധരി

ആസ്തി: 121600 കോടി രൂപ
ദിവസ വരുമാനം: 153 കോടി രൂപ

മുൻ ഐഐടി വിദ്യാർത്ഥിയായ ഇദ്ദേഹം സ്വന്തം സൈബർ സെക്യൂരിറ്റി സ്ഥാപനം തുടങ്ങിയാണ് ബിസിനസ് ലോകത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചത്

Latest Videos

click me!