Nest Group Electronic City: നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രാണിക് സിറ്റി അപകടം ; സുരക്ഷാ വീഴ്ച്ച പരിശോധന ഇന്ന്
First Published | Mar 19, 2022, 10:23 AM ISTകൊച്ചി/കളമശ്ശേരിയിൽ (Kochi/Kalamassery): നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രാണിക് സിറ്റി (NeST Electronics City) നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണതിനെ (Landslide accident) തുടര്‍ന്ന് നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍, നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടോയെന്നാണ് ഇന്ന് പരിശോധന നടക്കും. എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. അപടകത്തില്‍ നിന്നും രക്ഷപ്പെട്ടെ മോനി മണ്ഡല്‍, മണിറൂൾ മണ്ഡൽ, ജയറോൾ മണ്ഡൽ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അപകടത്തിൽ മരിച്ച ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് തന്നെ ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.