കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ അതിഥി, വനപാലകരെത്തി കയ്യോടെ കാട്ടിൽ വിട്ടു

By Web Team  |  First Published Dec 15, 2024, 2:06 PM IST

നടുവിൽ  പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ  മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല വീണത്.


കണ്ണൂര്‍: നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ രാജവെമ്പാലയെ പിടികൂടി അതിന്റെ കാട്ടിൽ വിട്ടയച്ചു.  നടുവിൽ  പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ  മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല വീണത്.

12 അടി നീളമുള്ള പാമ്പാണ് കിണറ്റിൽ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേർന്ന്  പാമ്പിനെ കിണറിൽ നിന്നും കരക്കെത്തിക്കെത്തിച്ചു.  ഡിഎഫ്ഒ മാരായ നികേഷ്,  ഷമീന എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാമ്പിനെ കാട്ടിൽ വിട്ടയച്ചു.

Latest Videos

പമ്പയിൽ കരിക്ക് കടയ്ക്ക് സമീപം കൂറ്റൻ രാജവെമ്പാല; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!