ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ ആറും സെഞ്ചുറികളടക്കം ഇന്ത്യക്കെതിരെ 14 സെഞ്ചുറികള്‍ നേടിയിട്ടിള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡാണ് സ്മിത്ത് ഇന്ന് മറികടന്നത്.
ബ്രിസ്ബേന്‍: ഒരു ടെസ്റ്റ് സെഞ്ചുറിക്കായുള്ള 18 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് തന്‍റെ ഇഷ്ട എതിരാളികള്‍ക്കെതിരെ സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് മറ്റൊരു റെക്കോര്‍ഡുമിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് സ്മിത്ത് അടിച്ചെടുത്തത്. ടെസ്റ്റിലും ഏകിദനത്തിലുമായി സ്മിത്തിന്‍റെ പതിനഞ്ചാം സെഞ്ചുറിയാണ് ഇന്ന് ബ്രിസ്ബേനില്‍ പിറന്നത്.
ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ ആറും സെഞ്ചുറികളടക്കം ഇന്ത്യക്കെതിരെ 14 സെഞ്ചുറികള്‍ നേടിയിട്ടിള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡാണ് സ്മിത്ത് ഇന്ന് മറികടന്നത്. ഇതിന് പുറമെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ജോ റൂട്ടിന്‍റെ റെക്കോര്‍ഡിനൊപ്പവും സ്റ്റീവ് സ്മിത്ത് എത്തി. ഇരുവര്‍ക്കും 10 സെഞ്ചുറികള്‍ വീതമാണ് ഇന്ത്യക്കെതിരെയുള്ളത്. ടെസ്റ്റില്‍ എട്ട് സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള ഗാരി സോബേഴ്സ്, വിവിയന്‍ റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ് എന്നിവരാണ് സ്മിത്തിനും റൂട്ടിനും പിന്നിലുള്ളത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത സ്മിത്ത് ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ചുറിയാണ് ഇന്ന് ബ്രിസ്ബേനില്‍ കുറിച്ചത്.
മറ്റൊരു ഇന്ത്യൻ പേസര്‍ക്കുമില്ലാത്ത നേട്ടം, സാക്ഷാല്‍ കപില്‍ ദേവിനെയും മറികടന്ന് ജസ്പ്രീത് ബുമ്ര
Most Hundreds vs India in International Cricket History:
Steve Smith - 15*
Ricky Ponting - 14
- Steve Smith now has Most Hundreds against India in the History. 🤯 pic.twitter.com/bnQmgo7vwl
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റുവും കൂടുതല്‍ സെഞ്ചുറികള്‍(10) നേടിയ രണ്ടാമത്തെ ബാറ്ററാണ് സ്മിത്ത് ഇപ്പോള്‍. 39 ടെസ്റ്റുകളില്‍ 11 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇന്ത്യ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ ഇനി സ്മിത്തിന് മുന്നിലുള്ളത്. 28 ടെസ്റ്റുകളില്‍ വിരാട് കോലി ഒമ്പത് സെഞ്ചുറികളുമായി മൂന്നാം സ്ഥാനത്താണ്. റിക്കി പോണ്ടിംഗ്(8), സുനില്‍ ഗവാസ്കര്‍(8) എന്നിവരാണ് പിന്നിലുള്ളത്. രാജ്യാന്തര കരിയറിലെ സ്മിത്തിന്‍റെ 45-ാം സെഞ്ചുറിയാണ് ഇന്ന് ബ്രിസ്ബേനില്‍ കുറിച്ചത്. സമകാലീന താരങ്ങളില്‍ വിരാട് കോലി(81), ജോ റൂട്ട്(52), രോഹിത് ശര്‍മ(48) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്. കെയ്ന്‍ വില്യംസണും 45 സെഞ്ചുറിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക