ഗ്രാൻഡ് വിറ്റാരയും സെൽറ്റോസും അല്ല, 11 മാസത്തിൽ വിറ്റത്1,74,311 യൂണിറ്റുകൾ, അടിച്ചുകയറി ഹ്യുണ്ടായി ക്രെറ്റ!

By Web Team  |  First Published Dec 15, 2024, 3:06 PM IST

. 2024 നവംബറിൽ ഹ്യുണ്ടായ് ക്രെറ്റ വ്യക്തമായ ലീഡ് നിലനിർത്തി. 15,452 യൂണിറ്റുകൾ വിറ്റു. അതിനു പിന്നാലെ മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസും ആണുള്ളത്. ഹ്യുണ്ടായ് ക്രെറ്റയുടെ വിൽപ്പന കണക്കുകൾ , സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.


ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ തുടർച്ചയായി പ്രചാരം നേടുകയാണെന്ന് കണക്കുകൾ. 2024 ജനുവരിയിൽ അപ്‌ഡേറ്റ് ലഭിച്ചതിന് ശേഷം, ഹ്യൂണ്ടായ് ക്രെറ്റ നവംബർ മാസം വരെ മൊത്തം 1,74,311 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ. ഈ കാലയളവിൽ, ഹ്യൂണ്ടായ് ക്രെറ്റ രാജ്യത്തെ മൊത്തത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. ഇതുകൂടാതെ, ഹ്യുണ്ടായ് ക്രെറ്റ തുടർച്ചയായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവിയായി മാറുകയാണ്. ഈ വർഷം ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന കണക്ക് പിന്നിട്ടു. 2024 നവംബറിൽ ഹ്യുണ്ടായ് ക്രെറ്റ വ്യക്തമായ ലീഡ് നിലനിർത്തി. 15,452 യൂണിറ്റുകൾ വിറ്റു. അതിനു പിന്നാലെ മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസും ആണുള്ളത്. ഹ്യുണ്ടായ് ക്രെറ്റയുടെ വിൽപ്പന കണക്കുകൾ , സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി നമുക്ക് അറിയാം.

ഹ്യൂണ്ടായ് ക്രെറ്റയുടെ വിൽപ്പന കണക്കുകൾ
ജനുവരി-13,212
ഫെബ്രുവരി- 15,276
മാർച്ച്-16,458
ഏപ്രിൽ-15,447
മെയ്-14,662
ജൂൺ-16,293
ജൂലൈ-17,350
ഓഗസ്റ്റ് -16,762
സെപ്റ്റംബർ-15,902
ഒക്ടോബർ-17,497
നവംബർ- 15,452

Latest Videos

പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വോയ്‌സ് ശേഷിയുള്ള പനോരമിക് സൺറൂഫ്, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റ്, ഡി-കട്ട് സ്റ്റിയറിംഗ് വീൽ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഹ്യുണ്ടായ് ക്രെറ്റയുടെ ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.

70ൽ അധികം സുരക്ഷാ ഫീച്ചറുകളാണ് ക്രെറ്റ കാറിൽ കമ്പനി നൽകിയിരിക്കുന്നത്. 6-എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിയർവ്യൂ ക്യാമറ എന്നിവയ്‌ക്കൊപ്പം ലെവൽ-2 ADAS സാങ്കേതികവിദ്യയും ഹ്യൂണ്ടായ് ക്രെറ്റയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.

undefined

ഹ്യൂണ്ടായ് ക്രെറ്റയിൽ ഉപഭോക്താക്കൾക്ക് മൂന്ന് എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേ സമയം, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ ലഭ്യമാണ്. ഇതിന് പുറമെ 1.5 ലിറ്റർ ഡീസൽ എൻജിനും കാറിലുണ്ട്. 11 ലക്ഷം രൂപ മുതൽ 20.30 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്‌സ് ഷോറൂം വില.

 


 

click me!