അഗ്നിപർവ്വതത്തിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ലാവയുടെ അടുത്തേക്ക് 'എറ്റ്ന വാക്ക്' ടീമാണ് എത്തിയത്. ലാവയും പുകപടലങ്ങളും ആകാശത്തേക്ക് ഉയരുന്നത് കാണിക്കുന്ന ഒരു ക്ലിപ്പ് വീഡിയോഗ്രാഫർമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഏറ്റ്നയില്‍ നിന്നും പുറത്ത് വരുന്ന ലാവയുടെ താപനില 1292-1472 ഡിഗ്രി ഫാരൻഹീറ്റിൽ (700-800 ഡിഗ്രി സെൽഷ്യസ്) എത്തിയെന്ന് എറ്റ്‌ന വാക്ക് ക്രൂ സംഘം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദശകത്തിൽ ഭൂരിഭാഗം സ്ഫോടനങ്ങളും സംഭവിച്ച അഗ്നിപർവ്വതത്തിന്‍റെ തെക്കുകിഴക്കൻ ഗർത്തത്തിലേക്കാണ് ക്യാമറാ സംഘം സഞ്ചരിച്ചത്.
സിസിലിയൻ പട്ടണമായ കാറ്റാനിയയ്ക്ക് മുകളിലാണ് എറ്റ്ന അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഇത് സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് എറ്റ്ന. സജീവമാണെങ്കിലും നാശനഷ്ടം താരതമ്യേന കുറവാണ്.
മറ്റേതൊരു അഗ്നിപർവ്വതത്തേക്കാളും ഏറ്റവും ദൈർഘ്യമേറിയ, രേഖാമൂലമുള്ള സ്ഫോടനം ഇവിടെയാണ് നടന്നതെന്ന് കരുതപ്പെടുന്നു.
ഏറ്റ്നയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ സ്ഫോടനം ബിസി 425 ലാണ്. രേഖപ്പെടുത്തിയ ഏറ്റവും അവസാനത്തെ വലിയ സ്ഫോടനം 1992-ലാണ് സംഭവിച്ചത്.
3,330 മീറ്റർ ഉയരമുള്ള അഗ്നിപർവ്വതം വീണ്ടും പ്രവർത്തനക്ഷമം ആകുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ പ്രദേശത്ത് കഴിഞ്ഞ ആഴ്ച മുതല്‍ "യെല്ലോ" അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിരവധി സ്ഫോടനങ്ങളെ തുടര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുവന്ന ലാവ ഉറഞ്ഞാണ് ഏറ്റ്ന അഗ്നിപര്‍വ്വതം രൂപപ്പെട്ടതെന്ന് ഈ രംഗത്തെവിദഗ്ദര്‍ പറയുന്നു.
അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ അഭിപ്രായത്തിൽ, പർവതത്തിന്‍റെ ഉപരിതലത്തിലൂടെ ഒഴുകുന്ന ലാവ 3,00,000 വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണെന്നണ്.
സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റ്ന അഗ്നിപര്‍വ്വത്തിന്‍റെ രാത്രി കാഴ്ചകളുടെ മനോര വീഡിയോകള്‍ പലതും ട്രന്‍റിങ്ങാണ്. കഴിഞ്ഞ മെയ് 20 മുതലാണ് ഏറ്റ്ന അഗ്നിപര്‍വ്വതം വീണ്ടും സജീവമായത്.