വിന്‍ഡീസ് വനിതകള്‍ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം; സജന സജീവന്‍ ടീമില്‍, മിന്നുവിന് ഇടമില്ല

By Web Team  |  First Published Dec 15, 2024, 7:47 PM IST

മലയാളി താരം സജന സജീവനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറ്റൊരു മലയാളി താരം മിന്നു മണിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല.


നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച തുടക്കം. നവി മുംബൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 84 റണ്‍സെടുത്തിട്ടുണ്ട്. ഉമ ഛേത്രിയുടെ (26 പന്തില്‍ 24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി മന്ദാന (32), ജെമീമ റോഡ്രിഗസ് (24) എന്നിവരാണ് ക്രീസില്‍. കരിഷ്മ റാംഹരക്കിനാണ് വിക്കറ്റ്. മലയാളി താരം സജന സജീവനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറ്റൊരു മലയാളി താരം മിന്നു മണിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.  

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന്‍ സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.

Latest Videos

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്നബി, അഫി ഫ്‌ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍. 

വാശിയോടെ മുഹമ്മദ് ഷമി, ലക്ഷ്യം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുക; വീണ്ടും ബംഗാള്‍ ടീമില്‍

undefined

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ കളിക്കുക. ടി20 മത്സരങ്ങള്‍ നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ഏകദിനങ്ങള്‍ വഡോദരയിലുമാണ് നടക്കുക. രണ്ടാം മത്സരം 17നും മൂന്നാമത്തേത് 19നും നടക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് ആരംഭിക്കും. ആദ്യ ഏകദിനം 22ന് ആരംഭിക്കും. 24ന് രണ്ടാം ഏകദിനവും 27 അവസാന ഏകദിനവും കളിക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. സജന ടി20 ടീമില്‍ മാത്രമാണ് ഇടം നേടിയത്. മിന്നു രണ്ട് ടീമിലുമെത്തി.

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മോശം ഫോമിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഒരു ടീമിലേക്കും പരിഗണിച്ചിട്ടില്ല. ഷെഫാലി ഓസീസിനെതിരേയും കളിച്ചിരുന്നില്ല. അരുന്ധതി റെഡ്ഡിയും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ശ്രേയങ്ക പാട്ടീല്‍, യഷ്ടിക ഭാട്ടിയ, പ്രിയ പൂനിയ എന്നിവരെ ടീമീലേക്ക് പരിഗണിച്ചില്ല. നന്ദിനി കശ്യപ്പ്, രാഘ്വി ബിഷ്ട് എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്. പ്രതീക റാവല്‍ ഏകദിനത്തിലേക്കും ആദ്യ വിളിയെത്തി. 

അബൂബക്കറും രോഹനും അഭിജിത്തും തിളങ്ങി! കേരളത്തിന് 162 റണ്‍സിന്റെ കൂറ്റന്‍ ജയം, മണിപ്പൂരിനെ തകര്‍ത്തു

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്വി ബിസ്റ്റ്, രേണുക സിംഗ് താക്കൂര്‍, പ്രിയ മിശ്ര, ടിറ്റാസ് സാധു, സൈമ താക്കൂര്‍, മിന്നു മണി, രാധാ യാദവ്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ്മ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കന്‍വര്‍, ടിറ്റാസ് സാധു, സൈമ താക്കൂര്‍, രേണുക സിംഗ് താക്കൂര്‍.

click me!