സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
First Published | Feb 4, 2023, 5:25 PM ISTസിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സഹായിക്കുന്നു. അണുബാധയെ ചെറുക്കാനും മുറിവുകളിൽ നിന്ന് വീണ്ടെടുക്കാനും സിങ്ക് സഹായിക്കുന്നു. പ്രോട്ടീനുകളുടെയും ഡിഎൻഎയുടെയും രൂപീകരണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ശാരീരിക വളര്‍ച്ചയ്ക്കും വികാസത്തിനും സിങ്ക് ആവശ്യമാണ്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. രോഗപ്രതിരോധ സംവിധാനത്തിന്റെയും എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിലും ശരീരത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...