Hairfall : മുടികൊഴിച്ചിൽ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്....

First Published | Mar 27, 2022, 3:34 PM IST

മുടികൊഴിച്ചിൽ ഇന്ന് പലരേും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, താരൻ, തെറ്റായ ഭക്ഷണക്രമം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ മുടികൊഴിച്ചിൽ പരിഹരിക്കാം.

അയൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരം ശീലമാക്കുക.നട്സ്, സീഡ്സ്, ഗ്രീൻ പീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി പോഷകക്കുറവ് പരിഹരിക്കാവുന്നതാണ്.

ഇരുമ്പ്, വിറ്റാമിൻ കെ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുടി കൊഴിച്ചിൽ കുറയ്ക്കാൻ ചീര ഏറ്റവും ഫലപ്രദമാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന രണ്ട് പ്രധാന സൂക്ഷ്മ പോഷകങ്ങളാണ്.


മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ബി, ഇ എന്നിവ അവോക്കാഡോകളിൽ അടങ്ങിയിട്ടുണ്ട്. അവ മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും മാത്രമല്ല, തലയോട്ടിയിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം മുടിയുടെയും നഖത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കുതിർത്ത കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തചംക്രമണത്തിനും മുടിയുടെ വളർച്ച വേ​ഗത്തിലാക്കാനും സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരി മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങളിൽ‌ വ്യക്തമാക്കുന്നു.
 

പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പയറു വര്‍ഗങ്ങളില്‍. മാത്രമല്ല ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ശിരോചര്‍മത്തെ ആരോഗ്യമുള്ളതാക്കാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു. 
 

Latest Videos

click me!