മസ്ജിദ് സർവെക്കിടെ സംഘർഷമുണ്ടായ സംഭലിലും ബുൾഡോസർ! ഡെ. കളക്ടറുടെ നേതൃത്വത്തിൽ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി

By Web Team  |  First Published Dec 12, 2024, 1:27 AM IST

സംഭൽ എം പി സിയ ഉർ റഹ്മാന്‍റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്


സംഭൽ: മസ്ജിദ് സർവെയെ തുടർന്ന് സംഘർഷം ഉണ്ടായ ഉത്തർപ്രദേശിലെ സംഭലിലും ബുൾ‍ഡോസർ പ്രയോഗം. അനധികൃതമായി നിർമ്മിച്ചെന്ന് ആരോപിച്ച് സംഭലിലെ കെട്ടിടങ്ങൾ ബുധനാഴ്ച രാത്രി ഇടിച്ചു നിരത്തി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സംഭലിലെ കെട്ടിടങ്ങൾ ബുൾ‍ഡോസർ ഉപയോഗിച്ച് ബുധനാഴ്ച രാത്രി ഇടിച്ചു നിരത്തിയത്. ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നും അധികൃതർ വിശദീകരിച്ചു. സംഭൽ എം പി സിയ ഉർ റഹ്മാന്‍റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംഭൽ ഇരകളുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി, കൂടിക്കാഴ്ച ദില്ലിയിൽ, ഒപ്പം പ്രിയങ്കയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!