എപ്പോഴും 'സ്‌ട്രെസ്' ആണോ? സ്വയം ഇത് മാറ്റിയെടുക്കാനിതാ ചില 'ടിപ്‌സ്'
First Published | Sep 17, 2021, 12:00 AM ISTപല രീതിയില്‍ നമ്മളില്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍, പഠനഭാരം, വീട്ടിലെ കാര്യങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍ ഇങ്ങനെ ഏതുമാകാം 'സ്‌ട്രെസ്' സൃഷ്ടിക്കുന്നത്. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദങ്ങളനുഭവിക്കാത്തവരില്ല എന്നുതന്നെ പറയാം. എന്നാല്‍ ചിലരില്‍ ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്തരക്കാര്‍ക്ക് 'സ്‌ട്രെസി'ല്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്