അറിയാം വൃക്കകളെ അപകടത്തിലാക്കുന്ന പത്ത് ശീലങ്ങള്‍...

First Published | Oct 10, 2021, 10:37 PM IST

ശരീരത്തിന്റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ ( Functions ) നടന്നുപോകണമെങ്കില്‍ വൃക്കകള്‍ ശരിക്കും പണിയെടുത്തേ പറ്റൂ. ശരീരത്തില്‍ നിന്നുള്ള അധികമായ വെള്ളം, ഉപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം പുറന്തള്ളി ഇതെല്ലാം ശരീരത്തിനകത്ത് 'ബാലന്‍സ്ഡ്' ആയി നിര്‍ത്തുകയെന്നതാണ് വൃക്കകളുടെ ( Kidneys ) പ്രാഥമിക ധര്‍മ്മം. എന്നാല്‍ ചില ജീവിതരീതികള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയേക്കും. അത്തരത്തിലുള്ള പത്ത് ശീലങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്

ശരീരവേദനകള്‍ക്കും മറ്റും പരിഹാരമായി കഴിക്കുന്ന തരം പെയിന്‍കില്ലറുകളുടെ അമിതോപയോഗം. ചിലര്‍ എല്ലായ്‌പോഴും ഇത്തരം പെയിന്‍കില്ലറുകളെ ആശ്രയിക്കാറുണ്ട്. ക്രമേണ ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.
 

സോഡിയം അഥവാ ഉപ്പ് അമിതമായി ഡയറ്റിലുള്‍പ്പെടുത്തുന്നതും വൃക്കകള്‍ക്ക് നല്ലതല്ല. ഇതും ക്രമേണ വൃക്കകളെ തകരാറിലാക്കാന്‍ കാരണമാകുന്നു.
 


പ്രോസസ്ഡ് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നവര്‍ ഇന്നുണ്ട്. ഇത്തരം ഭക്ഷണങ്ങളും വൃക്കകള്‍ക്ക് അത്ര നല്ലതല്ല.
 

ചിലര്‍ ശരീരത്തിന് ആവശ്യമായത്ര വെള്ളം കുടിക്കാതിരിക്കും. ഇത്തരത്തില്‍ ആവശ്യത്തിന് വെള്ളം എത്താതെ ദീര്‍ഘകാലം തുടരുന്നതും വൃക്കകളെ പ്രശ്‌നത്തിലാക്കുന്നു.
 

കൃത്യമായ ഉറക്കവും വൃക്കകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. അതിനാല്‍ ദീര്‍ഘകാലത്തേക്ക് ഉറക്കത്തിന്റെ ചിട്ടയില്ലാതാകുന്നത് വൃക്കകള്‍ക്ക് നല്ലതല്ല.
 

ഉപ്പ് പോലെ തന്നെ പഞ്ചസാരയും അമിതമാകുന്നത് വൃക്കകള്‍ക്ക് നല്ലതല്ല. അമിതവണ്ണം, ഉയര്‍ന്ന ബിപി, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും പഞ്ചസാരയുടെ അമിതോപയോഗം മൂലമുണ്ടാകുന്നു.
 

പുകവലി ഒരു ശീലമാക്കിയവരെ സംബന്ധിച്ചിടത്തോളം ഇതും വൃക്കകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകാം. അതിനാൽ പുകവലിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
 

പുകവലി പോലെ തന്നെ വൃക്കകള്‍ക്ക് അപകടമാണ് മദ്യപാനവും. നന്നായി മദ്യപിക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ 'റിസ്‌ക്'.
 

വ്യായാമം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. വ്യായാമമില്ലായ്മ പല രീതിയിലാണ് ശരീരത്തെ ബാധിക്കുക. ഇവയിലൊന്നാണ് വൃക്കകളുടെ പ്രശ്‌നവും.
 

അമിതമായി മാംസാഹാരം കഴിക്കുന്നതും വൃക്കകള്‍ക്ക് നല്ലതല്ല. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ രക്തത്തിലെ ആസിഡ് ലെവലും വര്‍ധിപ്പിക്കും. ഇതും വൃക്കകള്‍ക്ക് അപകടമാണ്.
 

Latest Videos

click me!