ദേശീയ ദിന പരേഡ് റദ്ദാക്കിയതിന്‍റെ കാരണം എന്താണെന്ന ് വ്യക്തമാക്കിയിട്ടില്ല.
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കി. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടല്ല. ഡിസംബർ 18നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ് വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ് അരങ്ങേറുന്നത്. താൽകാലിക സ്റ്റേജ് ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. തയ്യാറെടുപ്പുകൾക്കിടെയാണ് പരേഡ് റദ്ദാക്കികൊണ്ടുള്ള തീരുമാനം. ഉംസലാലിലെ ദർബ് അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു പരേഡ്.
تعلن اللجنة المنظمة لاحتفالات اليوم الوطني للدولة عن إلغاء المسير الوطني لهذا العام. pic.twitter.com/P6NK70SmjF
— وزارة الثقافة (@MOCQatar)