green tea
ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികസമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
Heart
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെയുള്ള നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
weight loss
ഗ്രീൻ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് ഫലപ്രദമായി ഇല്ലാതാക്കാനും സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്. അത് കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
green tea
ഗ്രീൻ ടീയിൽ ചെറിയൊരു അളവില്‍ കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കിടക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പ് കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
sleep
നമ്മുടെ ഉറക്കത്തെ സ്വാധീക്കാന്‍ കഫീനു കഴിയും. ഉറക്കത്തെ തടസ്സപ്പെടുന്നതാണ് കഫീന്‍. ഇത് മസ്തിഷ്‌കം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും. അതിനാല്‍, രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഗ്രീന്‍ ടീ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.