കരളി​ന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

First Published | Oct 7, 2021, 4:58 PM IST

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. രക്​തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തിൽ നിന്ന്​ വിഷവസ്​തുക്കളെ ഉൻമൂലനം ചെയ്യുക, ശരീരത്തിലെ കൊഴുപ്പ്​ നിയന്ത്രിക്കുക എന്നിവയാണ് കരളിന്റെ ചില പ്രധാന ജോലികൾ.​ കരളി​ന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

broccoli

ഫാറ്റി ലിവർ പ്രശ്​നങ്ങൾ തടയുന്നതിന്​ ബ്രോക്കോളി മികച്ചൊരു പച്ചക്കറിയാണ്. പോഷകഗുണമുള്ള ബ്രോക്കോളി പുഴുങ്ങിയോ സാലഡിൽ ഉൾപ്പെടുത്തിയോ കഴിക്കാം. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ബ്രോക്കാളി സഹായിക്കും.

green tea

​​ഗ്രീൻ ടീയിലെ 'കാറ്റെച്ചിൻ' എന്ന ആന്റി ഓക്​സിഡന്റ്​ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു​. ഹൃ​ദ്രോ​ഗസാധ്യത കുറയ്ക്കാനും അമിതവണ്ണം അകറ്റാനുമെല്ലാം ​ഗ്രീൻ ടീ ഫലപ്രദമാണ്.


badam

ബദാം വൈറ്റമിൻ ഇയുടെ കലവറയാണ്​. ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ അവശ്യം വേണ്ടതാണ്​ ​വെെറ്റമിൻ ഇ. കരളിനു മാത്രമല്ല, കണ്ണിനും ഹൃദയത്തിനും നല്ലതാണ്​ ബദാം.
 

coffee

കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് ആന്റിഓക്‌സിഡന്റുകളും വീക്കം തടയുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് സിറോസിസിന്റെ വളർച്ചയിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.

garlic

കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. 
 

blue berry

കരളിന്റെ സുഹൃത്താണ് പോളിഫിനോൾസ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിന് സാധിക്കും. 

Latest Videos

click me!