സൂപ്പ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും സൂപ്പ് മാത്രമുള്ള ഭക്ഷണക്രമം ദീർഘകാല ഭാരം നിയന്ത്രിക്കുന്നതിന് ഫലപ്രദമായി സഹായിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. സൂപ്പിൽ അധികം ക്രീമും വെണ്ണയും ഉപയോഗിക്കുന്നത് ഒഴിവാക്കുക.
മുട്ട കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് മികച്ച ഭക്ഷണമാണ്. യുഎസിലെ ഫുഡ് ഡാറ്റ സെൻട്രൽ അനുസരിച്ച് മുട്ടയുടെ മഞ്ഞക്കരു കോളിൻ, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ്. മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്.
പയർവർഗങ്ങൾ: വിളർച്ച തടയാൻ ഏറ്റവും മികച്ചതാണ് പയർവർഗങ്ങൾ. പയറിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിൽ കൂടുതൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു.
പയർ, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവയിൽ പ്രോട്ടീനും നാരുകളും കൂടുതലായതിനാൽ ഹൃദ്രോഗസാധ്യതയും കുറയ്ക്കുന്നു. ഇവ സാലഡായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
പ്രോട്ടീനിന്റെയും ഡയറ്ററി ഫൈബറിന്റെയും നല്ല ഉറവിടമാണ് ബ്രോക്കോളി. ഇത് കുറഞ്ഞ കലോറിയും ഉയർന്ന പോഷകഗുണമുള്ളതുമാണ്. ഈ ഘടകങ്ങൾ ഇതിനെ ഒരു തികഞ്ഞ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമാക്കി മാറ്റുന്നു.