ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ അഞ്ച് തരം ചായകൾ

First Published | Jan 14, 2023, 12:54 PM IST

ആര്‍ത്തവ സമയത്ത് പല അസ്വസ്ഥതകൾ അലട്ടാറുണ്ട്. വയറു വേദനയും നടുവേദനയുമാണ് പ്രധാനമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. ആർത്തവചക്രം സമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. പിരീഡ്സ് സമയത്തെ പ്രയാസങ്ങൾ കുറയ്ക്കുന്നതിന് ചില ചായകൾ സഹായിച്ചേക്കാം. 

ആദ്യമായി പറയേണ്ട ഒന്നാണ് ഇഞ്ചി ചായ. ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പലരും ഇഞ്ചി ചായ കുടിക്കുന്നു. എന്നാൽ ആർത്തവ സമയത്തെ പ്രയാസങ്ങൾ കുറയ്ക്കാനും ഇഞ്ചി ചായ ഫലപ്രദമാണ്. ആന്റി-ഇൻഫ്ലമേറ്ററി, വേദന ശമിപ്പിക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ ഇഞ്ചി ആർത്തവ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ആർത്തവത്തിന്റെ ആദ്യ മൂന്നോ നാലോ ദിവസങ്ങളിൽ 750 മുതൽ 2,000 മില്ലിഗ്രാം (mg) വരെ ഇഞ്ചിപ്പൊടി കഴിച്ച ആളുകൾക്ക് വേദന കുറവാണെന്ന് ഒരു ഗവേഷണ അവലോകനം കണ്ടെത്തി.

ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ ദിവസങ്ങളിൽ വേദന ഒഴിവാക്കാൻ സഹായിക്കുക ചെയ്യും. ഗ്രീൻ ടീ കുടിക്കുന്ന സ്ത്രീകൾ ചായ കുടിക്കാത്തവരേക്കാൾ കുറഞ്ഞ അളവിലുള്ള ആർത്തവ വേദന റിപ്പോർട്ട് ചെയ്തതായി ഒരു പഠനം കണ്ടെത്തി. 


Chamomile tea

ചമോമൈൽ ചായയാണ് മറ്റൊന്ന്. ചമോമൈലിയിൽ എപിജെനിൻ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. മലബന്ധം ഉൾപ്പെടെയുള്ള പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) പല വശങ്ങളെയും ചികിത്സിക്കാൻ ചമോമൈൽ ടീ സഹായിക്കുമെന്ന് ഒരു ഗവേഷണ അവലോകനം കണ്ടെത്തി. ചമോമൈൽ ആർത്തവ രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല. ഇത് മലബന്ധം പ്രശ്നം തടയുകയും ചെയ്യും.

oolong tea

പരമ്പരാഗത ചൈനീസ് ചായയാണ് ഒലോംഗ് ചായ. ഒലോംഗ് ടീ ആർത്തവ വേദന കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കാം, എന്നാൽ ഈ സാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞർ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. നിരവധി ചായകൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിച്ചേക്കാമെങ്കിലും, ഇഞ്ചി ചായ, ഗ്രീൻ ടീ, ഊലോങ് ടീ എന്നിവ അവയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിന് ചില ശാസ്ത്രീയ തെളിവുകളുള്ളവയാണ്.

കറുവാപ്പട്ട വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് ആർത്തവത്തിന് തൊട്ടുമുമ്പും സമയത്തും വയറു വീർക്കുന്നതിൽ നിന്ന് ആശ്വാസം നൽകും. ആർത്തവ സമയത്ത് വേദനയും ഓക്കാനം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും. 
 

Latest Videos

click me!